| Wednesday, 19th September 2018, 8:25 am

പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സി.പി.ഐ ഹര്‍ത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം പുനലൂരില്‍ ഇന്ന് സി.പി.ഐ ഹര്‍ത്താല്‍. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊല്ലം അഞ്ചലില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പഞ്ച് മോദി ചാലഞ്ചില്‍ ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കൊല്ലത്ത് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പൊലീസുകാര്‍ പലര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

ഇതേത്തുടര്‍ന്ന് അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ലിജുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.


ALSO READ: പ്രളയക്കെടുതി സഹായമായി പ്രഖ്യാപിച്ച 10000 രൂപയുടെ വിതരണം പൂര്‍ത്തിയാവുന്നു; പിണറായി വിജയന്‍


സംഘര്‍ഷത്തിന് പിന്നാലെ ഇരു രാഷ്ട്രീയ സംഘടനകളും കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ പൊലീസിന് നേരെ കല്ലേറും കയ്യേറ്റവും ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇടിക്കുന്ന പ്രതിഷേധ മാര്‍ഗ്ഗമായ പഞ്ച് മോദി ചാലഞ്ച് കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫാണ്. ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more