ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആശുപത്രിയില്‍
അമൃത്സര്‍: ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ഹര്‍സിമ്രതിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലാണ് ഹര്‍സിമ്രതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് ഹര്‍സിമ്രത് രംഗത്തെത്തിയിരുന്നു.
താങ്ങുവില ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാല്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞിരുന്നു.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മോദിസര്‍ക്കാരില്‍ ഹര്‍സിമ്രത് കൗര്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹര്‍സിമ്രതിന്റെ ഭര്‍തൃപിതാവ് പ്രകാശ് സിംഗ് ബാദല്‍ കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് തന്റെ പത്മവിഭൂഷണ്‍ തിരിച്ചുനല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Harsimrat Kaur Badal admitted to PGI Chandigarh