|

സ്റ്റാര്‍ക്കിന് പുറകെ അടി വാങ്ങിക്കൂട്ടാന്‍ മറ്റൊരു ചെണ്ട; ഹര്‍ഷല്‍ പട്ടേലിന്റെ കാര്യത്തില്‍ മിക്കവാറും തീരുമാനമാവും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ പഞ്ചാബ് കിങ്സിനെ ലഖ്നൗ സൂപ്പര്‍ ജയിന്റ്സ് 21 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്തു ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്.

പഞ്ചാബിന്റെ ബൗളിങ് നിരയില്‍ സാം കറന്‍ മൂന്നു വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും കസികോ റബാദ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. എന്നാലും ലഖ്‌നൗവിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. പഞ്ചാപ് ബൗളിങ്ങ് നിരയില്‍ ഏറ്റവും മോശം ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ഹര്‍ഷല്‍ പട്ടേലാണ്. നാല് ഓവറില്‍ 45 റണ്‍സാണ് താരം വിക്കറ്റൊന്നും നേടാതെ വിട്ടുകൊടുത്തത്. 11.25 എന്ന എക്കണോമിയിലാണ് താരം പന്തെറിഞ്ഞിത്.

പുതിയ സീസണ്‍ തുടക്കത്തില്‍ ദല്‍ഹിക്കെതിരെ 47 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ബെംഗളൂരിനെതിരെ ഒരു വിക്കറ്റ് നേടി 45 റണ്‍സും വിട്ട് കൊടുത്തിരുന്നു. 11.75 കോടിക്ക് താരത്തെ എടുത്തിട്ടും ഉപകാരമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ മോശം പ്രകടനത്തെതുടര്‍ന്ന് താരത്തെ തേടി ഒരു മോശം റെക്കോഡ് വന്നിരിക്കുകയാണ്.

ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 45 റണ്‍സിന് മുകളില്‍ വഴങ്ങുന്ന താരമാകാനാണ് ഹര്‍ഷല്‍ പട്ടേലിന് കഴിഞ്ഞത്.

ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 45 റണ്‍സിന് മുകളില്‍ വഴങ്ങുന്ന താരം, എണ്ണം

ഹര്‍ഷല്‍ പട്ടേല്‍ – 12*

ഉമേഷ് യാദവ് – 11

ജയദേവ് ഉനദ്കട്ട് – 10

പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ്. 50 പന്തില്‍ നിന്ന് മൂന്ന് സിക്സര്‍ 5 ഫോറും അടക്കം 70 റണ്‍സ് ആണ് ധവാന്‍ അടിച്ചുകൂട്ടിയത്. ജോണി ബെയര്‍സ്റ്റോ 29ന് മൂന്നു സിക്സും ഫോറും വീതം നേടി 42 റണ്‍സ് നേടി ധവാന്‍ ഒപ്പം മികച്ച കൂട്ടുകെട്ടാണ് തുടക്കത്തില്‍ ടീമിന് വേണ്ടി നേടിയത്. അവസാന ഓവറില്‍ ലിയാന്‍ ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 2 സിക്സറും രണ്ട് ബൗണ്ടറിയും അടക്കം 28 റണ്‍സ് നേടിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

Content Highlight: Harshal Patel was the worst bowler in the Punjab bowling line-up