പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ ടി-20 ലോകകപ്പിലെ വരവറിയിച്ചിരിക്കുകയാണ്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നുമാണ് കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചുകയറിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുന്‍നിര താരങ്ങളെല്ലാം തന്നെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയനായകനായത്. ഇന്ത്യക്ക് വലിയ വിജയം സമ്മാനിച്ചതിന് പിന്നാലെ കോഹ്‌ലിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
കോഹ്‌ലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ ഇന്നിങ്‌സിനെ കാണേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.
ഒന്നൊന്നര മാസം മുന്‍പ് വരെ കോഹ്‌ലിയെ ടീമിലെടുക്കരുതെന്ന് വാദിച്ചെടുത്തുനിന്നാണ് അദ്ദേഹമിപ്പോള്‍ ടീമിന്റെ തന്റെ നിര്‍ണായക വിജയത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി കോഹ്‌ലിയുടെ ക്രിക്കറ്റ് നേരില്‍ കാണുന്നുണ്ടെങ്കിലും ഇന്നാദ്യമായി കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുടെ കണ്ണുകളില്‍ നനവുപടരുന്നതും കണ്ടെതെന്നാണ് മത്സര ശേഷം കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്.
‘എത്രയോ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ക്രിക്കറ്റ് നേരില്‍ കാണുന്നു. ഇന്നാദ്യമായി കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുടെ കണ്ണുകളില്‍ നനവു പടരുന്നതും കണ്ടു’ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചേസിങിന് ഒരവസാനവാക്ക് ഉണ്ടെങ്കില്‍ അത് ഇങ്ങിനെ മാത്രം,’ എന്നാണ് ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്.
ബാറ്റിങ്ങിനിറങ്ങിയ നിമിഷത്തില്‍ അല്‍പം മങ്ങിയിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് വിരാടിന്റെ സംഹാര താണ്ഡവത്തിനായിരുന്നു മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. 53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സായിരുന്നു വിരാട് നേടിയത്.
CONTENT HIGHLIGHTS: Harsha Bhogle on commentary about Virat Kohli’s perfomace in India Pakistan math