| Saturday, 27th April 2024, 4:58 pm

ശശാങ്ക് സിങ്ങിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹര്‍ഷ ഭോഗ്‌ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്സ് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ച് ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്.

ആവേശകരമായ മത്സരത്തിന്റെ അവസാനം 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു പഞ്ചാബ്. വിജയത്തിന് ശേഷം പഞ്ചാബിന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ സംസാരിച്ചിരുന്നു. പഞ്ചാബിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നില്‍ ശശാങ്ക് സിങ്ങിന്റെ മിന്നും പ്രകടനമാണെമാണെന്നാണ് ഓപ്പണര്‍ പറഞ്ഞത്.

28 പന്തില്‍ നിന്ന് എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി ശശാങ്ക് സിങ് ഏവരേയും അമ്പരപ്പിക്കുകയായിരുന്നു. 242.86 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ശശാങ്ക് ബാറ്റ് വീശിയത്. ബെയര്‍‌സ്റ്റോയും ശശാങ്കുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. എന്നാല്‍ ശശാങ്ക് സിങ്ങിനോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.

‘ശശാങ്ക് സിങ്ങിനെ അശുതോഷ് എന്ന് വിളിച്ചതിന് എനിക്ക് മാപ്പ് പറയാന്‍ ആഗ്രഹമുണ്ട്, കാരണം രണ്ട് പേരേയും ഞങ്ങള്‍ കാണുന്നത് പതിവാണ്, അവര്‍ ടീമിന് വേണ്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഞാന്‍ പറഞ്ഞത് അശുതോഷ് ശര്‍മ നന്നായി കളിച്ചു എന്നാണ്, പിന്നീടാണ് അത് ശശാങ്ക് സിങ് ആണെന്ന് മനസിലായത്,’ ഹര്‍ഷ ഭോഗ്‌ലെ ക്രിക്ബസിനോട് പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കെ.കെ.ആര്‍. ഇതുവരെ അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്ത തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് കളികളില്‍ നിന്ന് ആറ് പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്.

Content highlight: Harsha Bhogle issues a public apology to Shashank Singh

We use cookies to give you the best possible experience. Learn more