മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി ഹര്‍ഷ ഭോഗ്ലെ. ഈ തീരുമാനമെടുത്തവര്‍ ഉടന്‍ തന്നെ കോഹ്‌ലിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ഭോഗ്ലെയുടെ പ്രതികരണം.
‘വിരാട് മികച്ച കളിക്കാരന്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അയാള്‍ക്ക് അതിയായ നഷ്ടബോധമുണ്ടായിരിക്കും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും രണ്ട് ക്യാപ്റ്റന്‍മാര്‍കളിക്കുന്നത് എല്ലായ്‌പ്പോഴും ദുര്‍ഘടമാണ്.
ദ്രാവിഡും കോഹ്‌ലിയും രോഹിത്തും ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണ്, അവരുടെ എല്ലാവരുടെയും ലക്ഷ്യവും സമാനമാണ്,’ ഭോഗ്ലെ പറയുന്നു. സെലക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വിരാടിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പരയിലെ നായകസ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റുകയും പകരം രോഹിത്തിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭോഗ്ലെയുടെ പ്രതികരണം.
ഈ വര്‍ഷം നടന്ന ടി-20 വേള്‍ഡ് കപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായക സ്ഥാനത്ത് നിന്ന് വിരാട് സ്വയം ഒഴിയുകയായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു കോഹ്ലി.
അതേസമയം, ഐ.സി.സി ഇവന്റുകളിലെ ടീമിന്റെ പരാജയങ്ങളോടൊപ്പം ബാറ്റിങ്ങിലും ഫോം ഔട്ടായതാണ് കോഹ്‌ലിക്ക് ക്യപ്റ്റന്‍ സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.
ലിമിറ്റഡ് ഓവര്‍ ക്യപ്റ്റന്‍സിക്ക് പുറമെ ടെസ്റ്റില്‍ രോഹിതിനെ വൈസ് ക്യപ്റ്റനുമായും നിയമിച്ചിട്ടുണ്ട്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായാണ് രോഹിത്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Harsha Bhogle comes out in support of Virat Kohli after his sacking from ODI captaincy