ന്യൂദല്‍ഹി: തബ്‌ലീഗ് ജമാഅത്ത് സമ്മേളനം സംബന്ധിച്ച സംവാദങ്ങളും വിവാദങ്ങളും അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. തബ്‌ലീഗിന്‍മേലുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ തന്നെ വേദനിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ രാജ്യസഭാ എം.പി ജി.വി.എല്‍ നരസിംഹറാവുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നോക്കൂ, അതെല്ലാം പഴയകാര്യങ്ങളാണ്. ആവശ്യത്തിന് സംവാദങ്ങളും നടന്നുകഴിഞ്ഞു. ഇത് തന്നെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു’, അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വ്യാപനത്തിനിടെ നടന്ന തബ്‌ലീഗ് സമ്മേളനം വലിയ വിവാദമായിരുന്നു. വലിയ ആള്‍ക്കൂട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സമയത്ത് 8000 ത്തോളം പേരാണ് സമ്മേളനത്തിനായി ഒത്തുകൂടിയിരുന്നത്.
അതേസമയം സംഭവം ബി.ജെ.പി വലിയതോതില്‍ വര്‍ഗീയമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. കൊറോണ ടെററിസം, ജിഹാദി വൈറസ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഹിന്ദുത്വവാദികള്‍ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണവും നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: