| Friday, 27th June 2014, 10:35 am

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണം- ഹര്‍ഷ് വര്‍ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ യോഗാ പഠനം നിര്‍ബന്ധമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗിക വിദ്യാഭ്യാസം എന്ന പേരിലറിയപ്പെടുന്ന പാഠ്യപദ്ധതി നിരോധിക്കണം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം. യോഗാ പഠനം നിര്‍ബന്ധമാക്കണം- ഹര്‍ഷ് വര്‍ധന്‍ നയം വ്യക്തമാക്കുന്നു.

എയിഡ്‌സ് നിയന്ത്രിക്കുന്നതിന് കോണ്ഡം ഉപയോഗിക്കുകയല്ല വേണ്ടതെന്നും ബന്ധങ്ങളില്‍ അച്ചടക്കം കൊണ്ടുവരികയാണെന്നും കഴിഞ്ഞ ദിവസം ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിരുന്നു. ഒറ്റ പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും സമൂഹം സദാചാര ബോധം വളര്‍ത്തുകയുമാണ് എയിഡ്‌സ് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം പങഞ്ഞിരുന്നു.

എന്നാല്‍ അതിനെതിരെ ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആര്‍.എസ്.എസ്സിന്റെ അജണ്ഡകള്‍ നടപ്പിലാക്കുകയാണെന്ന് ആരോപിച്ച് വിവധ ആരോഗ്യ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more