| Saturday, 22nd April 2017, 9:28 pm

'മഹത്തായ തിരിച്ചു വരവ്; ധോണിയേക്കാള്‍ മികച്ച ഫിനിഷറില്ല'; പറഞ്ഞതെല്ലാം വെള്ളം ചേര്‍ക്കാതെ വിഴുങ്ങി മഹിയ്ക്ക് പ്രശംസയുമായി പൂനെ ടീം ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ആരാധകരുടെ കോപത്തിന് പാത്രമായ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസ് ടീമുടമ ഹര്‍ഷ് ഗോയങ്ക വീണ്ടും ട്വിറ്ററില്‍. ഇത്തവണ പക്ഷെ പൂനെയെ അവസാന പന്തില്‍ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ച ധോണി പ്രശംസിക്കാനായിരുന്നു ഗോയങ്ക ട്വിറ്ററിലെത്തിയത്.

” ധോണിയുടെ മാസ്റ്റര്‍ഫുള്‍ ഇന്നിംഗ്‌സ്. അദ്ദേഹത്തിന്റെ മഹത്തായ തിരിച്ചു വരവ് കണ്ടതില്‍ അതിയായ സന്തോഷം. ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍ വേറെയില്ല”. എന്നായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.

നേരത്തെ ധോണി അധിക്ഷേപിച്ചും നായകന്‍ സ്റ്റീവ് സ്മിത്തിനെ വാനോളം പുകഴ്ത്തിയും ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ആരാധകരുടെ ഇടയില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച് ധോണിയുടെ ഭാര്യ സാക്ഷിയും വിമര്‍ശനവുമുന്നയിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെ നിശബ്ദനായിരുന്ന ധോണി തന്റെ മാസ്മരിക പ്രകടനത്തിലൂടെ ഗോയങ്കയ്ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.

തനിക്കിനിയും ബാല്യമുണ്ടെന്ന് തെളിയിച്ചായിരുന്നു അവസാന പന്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസിനെ വിജയത്തിലേക്ക് ഒത്തിച്ച് ധോണിയുടെ തകര്‍പ്പന്‍ പ്രകടനം. 34 പന്തില്‍ നിന്നും ധോണി 61 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ആദ്യം നായകന്‍ സ്്റ്റീവ് സ്മിത്തും പിന്നീട് യുവതാരം രാഹുല്‍ ത്രിപാദിയും പൂനെയ്ക്കു വേണ്ടി കത്തിക്കയറിയത്. ഇരുവരും പുറത്തായതോടെ കൈ വിട്ടെന്ന് കരുതിയ കളിയില്‍ ധോണി തന്റെ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത്.

41 പന്തില്‍ നിന്നും 59 റണ്‍സുമായി ത്രിപാദിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. ത്രിപാദി പുറത്തായെങ്കിലും ധോണി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 34 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു ധോണി അടിച്ചു കൂട്ടിയത്. പതിവു പോലെ അവസാന പന്തിലായിരുന്നു ധോണി പൂനെയെ വിജയത്തിലേക്ക് നയിച്ചത്.


Also Read: ‘കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതു പോലെ; ആര്‍.എസ്.എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ടും വരണ്ട’; സബ് കളക്ടര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി എം.എം മണി


അഞ്ചു ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഹൈദരാബാദിനായി നായകന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൊയ്‌സിന് എന്റിക്വസസ് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. 176 റണ്‍സായിരുന്നു പൂനെയ്ക്കു മുന്നില്‍ ഹൈദരാബാദ് ഉയര്‍ത്തിയ ലക്ഷ്യം.

We use cookies to give you the best possible experience. Learn more