ന്യൂദല്‍ഹി: ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പഴയ ഒരു ട്വീറ്റും അതിന് ലഭിച്ച മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം.
‘ചില മുസ്‌ലിങ്ങള്‍ വിചാരിക്കുന്നത് ഹിന്ദുക്കള്‍ അവരെ വെറുക്കുന്നു എന്നാണ്, അത് ശരിയല്ല. ഹിന്ദുക്കള്‍ അജ്മല്‍ കസബിനെ വെറുക്കുകയും അബ്ദുല്‍ കലാമിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. വ്യത്യാസം മനസ്സിലാക്കണം’, എന്നായിരുന്നു ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ്.
ജനുവരി എട്ടിനായിരുന്നു ഗോയെങ്കയുടെ ട്വീറ്റ്. എന്നാല്‍ ഇതിന് വൈഷ്ണവി ഗൗര്‍ എന്ന ട്വിറ്റര്‍ യൂസര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നത്.
‘ചില ഹിന്ദുക്കള്‍ വിചാരിക്കുന്നത് മുസ്‌ലിങ്ങള്‍ അവരെ വെറുക്കുന്നു എന്നാണ്, അത് ശരിയല്ല. മുസ്‌ലിങ്ങള്‍ ഗോഡ്‌സെ, സവര്‍ക്കര്‍, പ്രഗ്യ തുടങ്ങിയവരെ വെറുക്കുകയും ഗാന്ധിജിയെയും ടാഗോറിനെയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. വ്യത്യാസം മനസ്സിലാക്കണം. പിന്നൊരു കാര്യം, അവര്‍ അജ്മല്‍ കസബിന് വോട്ട് ചെയ്തിട്ടില്ല, നമ്മള്‍ പ്രഗ്യയെ വോട്ട് ചെയ്ത് പാര്‍ലമെന്റില്‍ എത്തിച്ചു’, വൈഷ്ണവി ട്വീറ്റ് ചെയ്തു.
നേരത്തേയും സംഘപരിവാര്‍ അനുകൂല നിലപാടിന്റെ പേരില്‍ വിമര്‍ശനം നേരിട്ടയാളാണ് ഹര്‍ഷ് ഗോയെങ്ക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Harsh Goenka Old Tweet Against Muslims