കഴിഞ്ഞ ദിവസങ്ങളില്‍ റൊണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന വാര്‍ത്തകളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രസിയൊ റൊമാനൊയാണ് റൊണോ ടീം വിടുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.
യുണൈറ്റഡ് താരങ്ങളുടെ പ്രതിഫലം 25 ശതമാനം വെട്ടികുറക്കുന്നത് കാരണമാണ് റോണോ ടീം വിട്ടുപോകുന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒഫീഷ്യലായിട്ടുള്ള വാര്‍ത്തകളൊന്നും വന്നിട്ടില്ല.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു പോസ്റ്റില്‍ ലൈക്ക് ചെയ്തിരിക്കുന്നതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായ ഇംഗ്ലണ്ട് താരം ഹാരി മഗ്വയര്‍.
താരങ്ങളുടെ പ്രതിഫലം ഇരുപത്തിയഞ്ചു ശതമാനം വെട്ടിക്കുറക്കാനുള്ള തീരുമാനമാണ് റൊണാള്‍ഡോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന സ്‌പോര്‍ട്ട്‌ബൈബിളിന്റെ പോസ്റ്റിനാണ് മഗ്വയര്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും ലൈക്ക് നല്‍കിയത്.
കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ടീമിലെ താരങ്ങളുടെ പ്രതിഫലം കുറക്കാന്‍ ക്ലബ് തീരുമാനിച്ചത്. ഇതോടെ ആഴ്ചയില്‍ 4,80,000 പൗണ്ട് വേതനം വാങ്ങുന്ന തന്റെ പ്രതിഫലം 3,60,000 പൗണ്ടായി മാറുന്നതില്‍ റൊണാള്‍ഡോ തൃപ്തനല്ലെന്നാണ് സ്‌പോര്‍ട്ട്‌ബൈബിള്‍ മാഞ്ചസ്റ്റര്‍ ഈവെനിങ് ന്യൂസിനെ അടിസ്ഥാനമാക്കി വെളിപ്പെടുത്തിയത്.
സ്‌പോര്‍ട്ട്‌ബൈബിളിന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിന് ആരാധകര്‍ ഹാരി മഗ്വയറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സി അണിയാന്‍ മഗ്വയര്‍ക്ക് അര്‍ഹതയില്ലെന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സമീപനമാണ് ഇതെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകനെന്ന നിലയില്‍ മഗ്വയര്‍ ഒരു വലിയ തമാശയാണെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം അറിയാതെയാണ് ആ പോസ്റ്റ് ലൈക്ക് ചെയ്തതെന്ന വിശദീകരണം മഗ്വയര്‍ ബി.ബി.സി സ്‌പോര്‍ട്ടിന് നല്‍കിയിട്ടുണ്ട്. പോസ്റ്റിനുള്ള ലൈക്ക് താരം പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. റൊണാള്‍ഡോ ക്ലബ്ബ്് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ക്കൊപ്പം പ്രീ സീസണ്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ് മഗ്വയര്‍. എന്നാല്‍ പരിശീലനം തുടങ്ങി മൂന്നു ദിവസമായിട്ടും റൊണാള്‍ഡോ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഇത് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കുന്നുണ്ട്.
Content Highlights: Harry Maguire gets Trolled for liking post that trolls Ronaldo