മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടന്‍ഹാം മത്സരത്തില്‍ 96ാം മിനുട്ടില്‍ ഇംഗ്ലണ്ട് നായകനും ടോട്ടന്‍ഹാം മുന്നേറ്റതാരവുമായ ഹാരി കെയ്ന്‍ ഗോള്‍ നേടിയരുന്നു. ഇതോടെ മുന്‍ സിറ്റി സൂപ്പര്‍താരമയ അര്‍ജന്റീന സ്‌ട്രൈക്കറായ കുന്‍ അഗ്വൂറോയുടെ പ്രീമിയര്‍ ലീഗിലെ ഗോള്‍ നേട്ടത്തിനൊപ്പമെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
ചെല്‍സിക്ക് എതിരായ 96 മത്തെ മിനിറ്റിലെ സമനില ഗോള്‍ കെയിനിന്റെ പ്രീമിയര്‍ ലീഗിലെ 184 മത്തെ ഗോള്‍ ആയിരുന്നു.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഹാരി കെയ്ന്‍. 187 ഗോളുകള്‍ നേടിയ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റി കോളാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്.
208 ഗോളുകള്‍ നേടിയ യുണൈറ്റഡിന്റെ ഇതിഹാസ താരമായിരുന്ന വെയ്ന്‍ റൂണി രണ്ടാം സ്ഥാനത്താണ്, 260 ഗോളുകള്‍ നേടിയ മുന്‍ ന്യൂകാസ്റ്റില്‍ ലെജന്‍ഡറി സ്‌ട്രൈക്കര്‍ അലന്‍ ഷിയരരാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. കെയ്‌നിന് മുന്നില്‍ ഇവര്‍ മാത്രമാണുള്ളത്.
ഗോള്‍ അടിച്ചു കൂട്ടുന്നു എങ്കിലും ഇതുവരെ ഒരു പ്രധാന കിരീടം പോലും ക്ലബ് കരിയറില്‍ നേടാന്‍ കെയ്‌നിന് സാധിച്ചിട്ടില്ല എന്നാണ് വാസ്തവാണ്.
ടോട്ടന്‍ഹാമിനായി 2014ല്‍ അരങ്ങേറിയ കെയ്‌നിന് പ്രീമിയര്‍ ലീഗ് കിരീടവും യു.സി.എല്‍ കിരീടവും നേടിയിട്ടില്ല. ഏറെ പ്രതീക്ഷകളുമായാണ് ടോട്ടന്‍ഹാമും കെയ്‌നും ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ ചെല്‍സിക്കെതിരെയുള്ള മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ പോരാട്ടവീരം തന്നം കാണാന്‍ സാധിച്ചിരുന്നു.
ഓഗസ്റ്റ് 20ന് വോള്‍വ്‌സിനെതിരെയാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം.