ബയേണ്‍ മ്യൂണികിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ തന്റെ സഹതാരമായ ജര്‍മന്‍ താരം ജമാല്‍ മുസിയാലയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജര്‍മന്‍ കളിക്കാരന്റെ പേര് പറയാന്‍ കെയ്‌നോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു കെയ്നിന്റെ പ്രതികരണം.
‘ഞാനിപ്പോള്‍ ജമാല്‍ മുസിയാലയ്ക്കൊപ്പമാണ് കളിക്കുന്നത്. അവന്‍ ഇംഗ്ലീഷ്‌കാരന്‍ ആണ്. എന്നാല്‍ അവന്‍ ജര്‍മനിക്കായി കളിക്കാനാണ് തെരഞ്ഞെടുത്തത്. അവന്‍ അവിശ്വസനീയമായ കളിക്കാരനാണ്. വളരെയധികം കഴിവുള്ളയാളാണ്, ജര്‍മനിക്ക് പകരം അവന്‍ ഇംഗ്ലണ്ട് ടീം തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഞാന്‍ അത് കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു,’ ഹാരി കെയ്ന്‍ ബൂട്ട് റൂം വഴി പറഞ്ഞു.
Kane: “I could go through pretty much the whole team. Kingsley Coman and Leroy Sané – both top, top players. JoshuaKimmich, Thomas Müller and Leon Goretzka too. There’s been a lot of talk about Jamal Musiala as well and it’s not hard to see why.
1/3 pic.twitter.com/UGyR4d4GKj
— Maverick Sports Center (@Maverick_SC2020) November 17, 2023
Harry Kane bedauert Abgang von DFB-Star Jamal Musialahttps://t.co/I7nx9fQbXj
— MSN Deutschland (@msnde) November 17, 2023
അണ്ടര്‍15, 16, 17, 21 തലങ്ങളില്‍ എല്ലാം മുസിയാല ഇംഗ്ലണ്ടിലായിരുന്നു കളിച്ചത്. എന്നാല്‍ താരം സീനിയര്‍ ലെവലില്‍ തന്റെ ജന്മനാടായ ജര്‍മനിയെ പ്രതിനിധീകരിക്കുകയായിരുന്നു.
ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം 14 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
നിലവില്‍ താരത്തിന്റെ പിന്നാലെ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ ഉണ്ട്. താരം ഈ സമ്മറില്‍ ക്ലബ്ബ് വിടുമോ എന്ന് കണ്ടുതന്നെ അറിയണം.
അതേസമയം ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് താരം ജര്‍മന്‍ വമ്പന്‍മാരൊപ്പം ചേരുന്നത്. 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് കെയ്ന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Harry kane praises Jamal Musiala.