ഒന്ന് വിളിച്ചെങ്കിൽ വന്നേനെ! ഇംഗ്ലീഷ് സൂപ്പർ താരത്തെ കൈവിട്ട് റെഡ് ഡെവിൾസ് ; റിപ്പോർട്ടുകൾ
ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിൽ എത്തുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
അടുത്ത സമ്മർ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൗജന്യമായി കരാർ ഒപ്പിടാൻ താരം തയ്യാറായിരുന്നുവെന്നാണ് ഡെയ്‌ലി മെയിൽ പറയുന്നത്.
താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ മുന്നോട്ട് പോവുമെന്ന് ഉറപ്പാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഫ്രീ ട്രാൻസ്ഫർ ആയി സൈൻ ചെയ്യാൻ അടുത്ത സമ്മർ വരെ കാത്തിരിക്കാൻ ഹാരി കെയ്ൻ തയ്യാറായിരുന്നു. എന്നാൽ യുണൈറ്റഡ് താരത്തിനായി നീക്കം നടത്തുന്നില്ല എന്ന് മനസ്സിലാക്കിയതോടെ താരം ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കുമായി കരാർ ഒപ്പിടുകയായിരുന്നു.
ഹാരി കെയ്ന് പകരം ഫോർവേഡ് റാസ്മസ് ഹോജ്‌ലണ്ടിനെ യുണൈറ്റഡ് സൈൻ ചെയ്യാൻ സാധ്യതയുണ്ട്.
ബയേൺ മ്യൂണിക് 100 മില്യൺ നൽകിയാണ് താരത്തെ അലിയൻസ് അറീനയിൽ എത്തിച്ചത്. നിലവിൽ ബയേൺ മ്യൂണികിന് വേണ്ടി നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്‌പറിന് വേണ്ടി 435 മത്സരങ്ങൾ കളിച്ച താരം 280 ഗോളുകൾ നേടിയിട്ടുണ്ട്. ടോട്ടൻഹാം ഹോട്സ്‌പറിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറർ ആണ് താരം.
2023 ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡിനെതിരെ ഹാരി കെയ്ൻ കളത്തിലിറങ്ങുമ്പോൾ അത് ശ്രേദ്ധേയമായിരിക്കും.
Content Highlight: Harry Kane waited to join Manchester United but later joined Bayern Munich, according to reports.