ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ നടന്ന ആവേശകരമായ ആഴ്സണല്‍-ബയേണ്‍ മ്യൂണിക് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു.
മത്സരത്തില്‍ ജര്‍മന്‍ വമ്പന്മാര്‍ക്കായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 32ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരം നിര്‍ണായകമായത്.
Gnabry and Kane on the scoresheet in first-leg draw in London ⚽#ARSFCB report 🗞️
ഇതിനുപിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ഹാരി കെയ്‌ന് സാധിച്ചു. 2006 മുതലുള്ള കണക്കുകള്‍ പ്രകാരം ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനാണ് ഇംഗ്ലണ്ട് നായകന് സാധിച്ചത്.
അതേസമയം മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു ബയേണ്‍ പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി 12ാം മിനിട്ടില്‍ തന്നെ ബുക്കായോ സാക്കയിലൂടെ ഗണേഴ്‌സ് ലീഡ് നേടി. എന്നാല്‍ ഈ ബോളിന് വെറും ആറ് മിനിറ്റ് മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. 18ാം മിനിട്ടില്‍ സെര്‍ജി നാബ്രിയിലൂടെ ബയേണ്‍ മറുപടി ഗോള്‍ നേടി. ഒടുവില്‍ ഹാരി കെയ്‌നും ഗോള്‍ നേടിയതോടെ ബയേണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്നു.