ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് മത്സരം ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
എന്നാല്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. മത്സരത്തിന് മുന്നേ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ടീമില്‍ നിന്നും പിന്‍മാറി. അഞ്ച് പരമ്പരയില്‍ നിന്നും താരം മാറി നില്‍ക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണെന്ന് അറിയിച്ചിരുന്നു.
ഈ അവസ്ഥയില്‍ ബ്രൂക്കിന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോഡും ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായിരുന്നു. മീഡിയയോടും ആരാധകരോടും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബ്രൂക്കിന് വേണ്ടി പകരം ഇറങ്ങുന്ന താരത്തെ ഇംഗ്ലണ്ട് ടീം മാനേജമെന്റ് ഉടന്‍ പ്രഖ്യാപിക്കും. എന്നാലും ബ്രൂക്കിന്റെ വിടവ് നികത്താന്‍ കഴിയാത്തതാണ്. ഇംഗ്ലണ്ടിന്റെ വൈറ്റ് റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബ്രൂക്കിന് കഴിഞ്ഞിട്ടുണ്ട്.
12 ടെസ്റ്റ് മത്സരത്തിലെ 20 ഇന്നിങ്‌സില്‍ നിന്നും 1181 റണ്‍സാണ് താരം നേടിയത്. 186 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ടെസ്റ്റില്‍ ഉണ്ട്.
രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തെ ഡോക്ടര്‍ വൈ.എസ് രാജശേഖര റെഡ്ഡി എ.സി.എ- വി.ഡി.സി.എ ക്രിക്കറ്റ് അസോസിയേഷനിലും നടക്കും.
ഫെബ്രുവരി 15 മുതല്‍ 19 വരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Harry Brook Ruled Out From Test Team Against India