വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍. 425 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. 385 റണ്‍സ് നേടിയാല്‍ വിന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാമായിരുന്നിട്ടും 147 റണ്‍സിന് ടീം ഓള്‍ ഔട്ട് ആവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ജോ റൂട്ട് 178 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 122 റണ്‍സ് ആണ് നേടിയത്. ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടിയത്.
ഇതോടെ ടെസ്റ്റില്‍ വമ്പന്‍ ചരിത്രമാണ് ഹാരി സ്വന്തമാക്കിയത്. ടെസ്റ്റില്‍ മിനിമം 1000 റണ്‍സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ഹാരിയെ തേടിയെത്തിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയുടെ റെക്കോഡാണ് താരത്തിന് മറികടക്കാന്‍ സാധിച്ചത്.
ടെസ്റ്റില്‍ മിനിമം 1000 റണ്‍സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം (രാജ്യം), സ്‌ട്രൈക്ക് റേറ്റ്, റണ്‍സ്
മത്സരത്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീറിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. 11.1 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റാണ് താരം നേടിയത്. 3.67 എന്ന തകര്‍പ്പന്‍ എക്കണോമിയില്‍ പന്തെറിഞ്ഞ ബഷീര്‍ 41 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
വിന്‍ഡീസിനെതിരെുള്ള രണ്ടാം ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞടുത്തത് ഒല്ലി പോപ്പിനെയാണ് ആദ്യ ഇന്നിങ്സില്‍ 121 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 51 റണ്‍സുമാണ് താരം നേടിയത്. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ്. 47 റണ്‍സാണ് താരം നേടിയത്. ജെയ്സണ്‍ ഹോള്‍ഡര്‍ 37 റണ്‍സും നേടി.
Content Highlight: Harry Brook In Great Record Achievement In Test Cricket