| Friday, 9th September 2016, 6:31 pm

ഭൂമി മലയാളവും കേരളവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യാജരേഖകളുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിയ അനധികൃതഭൂമി സാങ്കേതികപ്രശ്‌നങ്ങളുടെ മറവില്‍ പതിറ്റാണ്ടുകളായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന ചില വന്‍കിട തോട്ടമുടമകളാണത്രെ പാതികേരളത്തിന്റെ ഇന്നത്തെ ഉടമകള്‍. അവര്‍ക്കെതിരെ കേസുനടത്താനായി നിയോഗിക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ടുതന്നെയാണ്, ഈ വസ്തുത ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മാലോകരോട് തുറന്നുപറഞ്ഞത്.


ഒന്നായിരിക്കെത്തന്നെ രണ്ടായ കേരളം അങ്ങനെത്തന്നെ തുടരണോ പുനരേകീകരിക്കണോ എന്നെല്ലാമുള്ള കാര്യങ്ങളെപ്പറ്റി സര്‍ക്കാറിന് ചിലപ്പോള്‍ ചില തീരുമാനങ്ങളൊക്കെയുണ്ടാവാം. പക്ഷെ, അതൊന്നും ബഹുമാനപ്പെട്ട വോട്ടര്‍മാര്‍ തല്‍ക്കാലം അറിയേണ്ടതില്ല. വിവരമില്ലാത്തവര്‍ക്ക് വിവരാവകാശം നല്‍കിയിട്ടെന്താണ് കാര്യം?

|ഒപ്പീനിയന്‍: ഒ.കെ. ജോണി|


     വന്‍കിട തോട്ടമുടമകളുടെ ഭൂമിതട്ടിപ്പിനെതിരെ കേസുനടത്താന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്ലീഡറായ സുശീലാ ഭട്ട് എന്ന നിയമജ്ഞയെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ആ പദവിയില്‍നിന്ന് മാറ്റിയതില്‍ ആഹ്ലാദിക്കുന്ന ഹാരിസണ്‍ മലയാളംപോലുള്ള കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ് ഭൂരഹിതനും തൊഴില്‍രഹിതനുമായ ഈ എളിയ ലേഖകനും എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്തോ! എന്നാല്‍, വാസ്തവമാണ്.

കേരളത്തിന്റെ നേര്‍പകുതിയോളം ഭൂമി ഏതാനും വന്‍കിട കേര്‍പ്പറേറ്റുകളുടെ അധീനതയിലാണെന്ന് അടുത്തിടെയാണ് മലയാളികള്‍ അറിയുന്നത്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിയ അനധികൃതഭൂമി സാങ്കേതികപ്രശ്‌നങ്ങളുടെ മറവില്‍ പതിറ്റാണ്ടുകളായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന ചില വന്‍കിട തോട്ടമുടമകളാണത്രെ പാതികേരളത്തിന്റെ ഇന്നത്തെ ഉടമകള്‍. അവര്‍ക്കെതിരെ കേസുനടത്താനായി നിയോഗിക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ടുതന്നെയാണ്, ഈ വസ്തുത ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മാലോകരോട് തുറന്നുപറഞ്ഞത്.

ഐക്യകേരളം ഉണ്ടായതിനുശേഷവും കേരളം മുഴുവനായും കേരളത്തിന്റേതല്ല എന്നാണല്ലോ ഇതിനര്‍ത്ഥം. കൊളോണിയലിസം അസ്തമിച്ചിട്ടും കേരളത്തിന്റെ പകുതിയും കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലാണെന്ന് ഇതേവരെ ഒരു തോട്ടംതൊഴിലാളി യൂനിയനും കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും മലയാളികളോട് തുറന്നുപറഞ്ഞിട്ടില്ല.


ഭൂമിമലയാളം മുഴുവന്‍ വേണ്ട എന്ന തോന്നല്‍കൊണ്ടാവാം സുശീലാ ഭട്ടിനെ എത്രയുംവേഗം സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചതെന്നുവേണം വിചാരിക്കാന്‍. അവരെക്കുറിച്ച് തോട്ടമുടമകള്‍ക്ക് നിരവധി ആവലാതികളുണ്ട്. കോര്‍പ്പറേറ്റുകളുടെ ആവലാതിയും പരിഗണിക്കുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നേ തല്‍ക്കാലം പറയാനാവൂ.


    എന്നാല്‍, അത് കേട്ടപ്പോള്‍ ഞാനാലോചിച്ചത്, സഖാവ് ഇ.എം.എസ് എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പ്രഖ്യാത കൃതിയുടെ പേരുപോലും നിരര്‍ത്ഥകമായിത്തീരുമല്ലോ എന്നാണ്. പാതികേരളം മാത്രമേ മലയാളികളുടെ മാതൃഭൂമി എന്ന വിശേഷണം അര്‍ഹിക്കുന്നുള്ളൂ. മറുപാതി കോര്‍പ്പറേറ്റുകളുടെ പിതൃഭൂമിയാണിപ്പോള്‍.

ഏത് സര്‍ക്കാര്‍ വന്നാലും രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന ആക്ഷേപം ഒരു ലോകോക്തിയായി നേരത്തേയുണ്ടെങ്കിലും കേരള സംസ്ഥാനത്തിന്റെ നേര്‍പകുതിയുടെയും ആധാരവും അടിയാധാരവും കോര്‍പ്പറേറ്റുകളുടെ പക്കലാണെന്നത് നിസ്സാര സംഗതിയല്ല. എങ്കിലും ആ വാര്‍ത്തയും ആരെയും ഞെട്ടിച്ചതായി തോന്നുന്നില്ല. ഇനിയിപ്പോള്‍, ആ പാതികേരളത്തിന് പ്രത്യേക സംസ്ഥാനപദവി വേണം എന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ ആവശ്യപ്പെട്ടാല്‍പ്പോലും നമ്മള്‍ ഞെട്ടേണ്ടതില്ല.

ജനാധിപത്യത്തിന്റെ സംരക്ഷണാര്‍ത്ഥം കോര്‍പ്പറേറ്റുകള്‍ സദയം ജനങ്ങള്‍ക്ക് വിട്ടുകൊടുത്ത പകുതി കേരളമാണല്ലോ ഐക്യകേരളം ഉണ്ടായതിനുശേഷം ഇത്രയുംകാലം പല പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ വളരെ പ്രയാസപ്പെട്ട് അടക്കിഭരിച്ചുകൊണ്ടിരുന്നത്. ജനാധിപത്യം നിലനിര്‍ത്താന്‍ ഇപ്പോഴുള്ള പകുതികേരളം തന്നെ ധാരാളമാണ്.

ഭൂമി മലയാളം മുഴുവന്‍ വേണ്ട എന്ന തോന്നല്‍കൊണ്ടാവാം സുശീലാ ഭട്ടിനെ എത്രയുംവേഗം സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചതെന്നുവേണം വിചാരിക്കാന്‍. അവരെക്കുറിച്ച് തോട്ടമുടമകള്‍ക്ക് നിരവധി ആവലാതികളുണ്ട്. കോര്‍പ്പറേറ്റുകളുടെ ആവലാതിയും പരിഗണിക്കുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നേ തല്‍ക്കാലം പറയാനാവൂ.

പത്ത് വര്‍ഷംകൊണ്ട് കോര്‍പ്പറേറ്റുകളുടെ അതിസങ്കീര്‍ണ്ണമായ കേസ് മിനക്കെട്ട് പഠിച്ച ആ വനിതാ പ്ലീഡര്‍ തുടര്‍ന്നാല്‍, പരമ്പരാഗതമായി ഹാരിസണ്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള ഭൂമിമലയാളം കൂടി സര്‍ക്കാരിന്റെ ചുമലിലാവും. ആ ഭൂപ്രദേശങ്ങള്‍കൂടി കേരള സംസ്ഥാനത്തിന്റെ ഭാഗമായാല്‍ സംസ്ഥാന പുനരേകീകരണംപോലുള്ള ഭരണഘടനാപരമായ പലേ സാങ്കേതികപ്രശ്‌നങ്ങളും ഉടലെടുത്തുകൂടെന്നുമില്ല.


ഹാരിസണ്‍ പണ്ടേ കൊണ്ടുപോയ നാടിന്റെ പേരിനോടൊപ്പമുള്ള മലയാളം വെറുതെയുണ്ടായതല്ല. കേരളവുമായി ഇപ്പോഴും ആത്മബന്ധം സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണത്. ചരിത്രപരമായിത്തന്നെ സംസ്ഥാനപദവിക്ക് അര്‍ഹതയുണ്ടെങ്കിലും പലേടത്തായി വ്യാപിച്ചുകിടക്കുന്ന ആ ഭൂമിമലയാളത്തെ ഒരു പ്രത്യേക സംസ്ഥാനമാക്കണമെന്നൊന്നും അവരാവശ്യപ്പെടുന്നില്ലല്ലോ. പിന്നെന്തിനാണ് സുശീലാ ഭട്ടിനെപ്പോലൊരു വക്കീല്‍ ഹാരിസണ്‍ മലയാളത്തെ കേരളസര്‍ക്കാരിന്റെ ഭാഗമാക്കണമെന്ന വാദം നിരത്തുന്നത്?


മുതലാളിമാരുടെ അധീനതയിലുള്ള മലയാളഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ സ്വയംഭരണം ആവശ്യപ്പെട്ടുകൂടായ്കയുമില്ല. ആന്ധ്രയും തെലുങ്കാനയും വേര്‍പിരിഞ്ഞതുപോലെ കേരളമെന്നും ഹാരിസണ്‍ മലയാളം എന്നും പേരായ രണ്ട് സംസ്ഥാനങ്ങളായി വേര്‍പിരിയാനും സാദ്ധ്യതയുണ്ട്. കേരളമെന്ന പേരുകേട്ടാലെന്നപോലെ, ഹാരിസണ്‍ മലയാളം എന്നുകേട്ടാലും ഞരമ്പുകളില്‍ ചോര തിളയ്ക്കുന്ന കങ്കാണികളായ ട്രേഡ്‌യൂനിയന്‍  മുതലാളിമാരുമുണ്ടെന്ന് നമ്മളോര്‍ക്കണം.

ഐക്യകേരളം സാക്ഷാത്കൃതമായെങ്കിലും ചരിത്രപരമായിത്തന്നെ കേരളം ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ എത്രയോ ചെറുതായിരുന്നു. മൈക്കിനുമുന്നില്‍നില്‍ക്കുമ്പോള്‍ നേതാക്കള്‍ കേരളത്തെ കൊച്ചുകേരളം എന്ന ഓമനപ്പേരുവിളിക്കുന്നത് വെറുതെയല്ല. മറ്റൊരു സംസ്ഥാനത്തെയും അന്നാട്ടുകാര്‍ ഇങ്ങനെ കൊച്ചാക്കാറില്ലെന്നോര്‍ക്കുക.

ഹാരിസണ്‍ പണ്ടേ കൊണ്ടുപോയ നാടിന്റെ പേരിനോടൊപ്പമുള്ള മലയാളം വെറുതെയുണ്ടായതല്ല. കേരളവുമായി ഇപ്പോഴും ആത്മബന്ധം സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണത്. ചരിത്രപരമായിത്തന്നെ സംസ്ഥാനപദവിക്ക് അര്‍ഹതയുണ്ടെങ്കിലും പലേടത്തായി വ്യാപിച്ചുകിടക്കുന്ന ആ ഭൂമിമലയാളത്തെ ഒരു പ്രത്യേക സംസ്ഥാനമാക്കണമെന്നൊന്നും അവരാവശ്യപ്പെടുന്നില്ലല്ലോ. പിന്നെന്തിനാണ് സുശീലാ ഭട്ടിനെപ്പോലൊരു വക്കീല്‍ ഹാരിസണ്‍ മലയാളത്തെ കേരളസര്‍ക്കാരിന്റെ ഭാഗമാക്കണമെന്ന വാദം നിരത്തുന്നത്?  അതുകൊണ്ടാണ്, സുശീലാ ഭട്ടിനെ മാറ്റിയത് എത്രയും ഉചിതമായെന്ന് ഞാന്‍ പറയുന്നത്.

ഒന്നായിരിക്കെത്തന്നെ രണ്ടായ കേരളം അങ്ങനെത്തന്നെ തുടരണോ പുനരേകീകരിക്കണോ എന്നെല്ലാമുള്ള കാര്യങ്ങളെപ്പറ്റി സര്‍ക്കാറിന് ചിലപ്പോള്‍ ചില തീരുമാനങ്ങളൊക്കെയുണ്ടാവാം. പക്ഷെ, അതൊന്നും ബഹുമാനപ്പെട്ട വോട്ടര്‍മാര്‍ തല്‍ക്കാലം അറിയേണ്ടതില്ല. വിവരമില്ലാത്തവര്‍ക്ക് വിവരാവകാശം നല്‍കിയിട്ടെന്താണ് കാര്യം?

Latest Stories

We use cookies to give you the best possible experience. Learn more