സര്‍ക്കാര്‍ നോട്ടീസിന് ഹാരിസണ്‍ മറുപടി നല്‍കി
Kerala
സര്‍ക്കാര്‍ നോട്ടീസിന് ഹാരിസണ്‍ മറുപടി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2014, 7:00 am

harrisons

[share]

[] പത്തനംതിട്ട: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഹാരിസണ്‍ കമ്പനി മറുപടി നല്‍കി.

ഇവ പരിശോധിച്ച് ഒരാഴ്ചകകം കമ്പനി  അധികൃതരുടെ വാദം കേള്‍ക്കുമെന്നാണ് സൂചന.

ഭൂസംരക്ഷണ നിയമം അനുസരിച്ച് ഭൂമി ഒഴിഞ്ഞ് നല്‍കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയാല്‍ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കേണ്ടത് കൈവശക്കാരന്റെ ബാധ്യതയാണ്.

ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് കമ്പനി കോടതികളില്‍ ഹാജരാക്കുന്ന ആധാരങ്ങള്‍ വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഇപ്പോള്‍ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിച്ച് കമ്പനികളുടെ വാദം കേട്ട ശേഷം നടപടികളുമായി മുന്നോട്ട് പോകാനാണ് സ്‌പെഷല്‍ ടീം തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ എം.ജി രാജ്യമാണിക്യമാണ് കമ്പനിയുടെ കൈവശഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും അത് ഒഴിഞ്ഞ് നല്‍കണമെന്നും കാണിച്ച് നോട്ടീസ് നല്‍കിയത്.

ജനുവരി 17ന് നല്‍കിയ നോട്ടീസില്‍ ഫെബ്രുവരി 18നകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. മറുപടി ലഭിച്ചില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു സ്‌പെഷല്‍ ഓഫീസറുടെ തീരുമാനം.