ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പഞ്ചാബിന്റെ തട്ടകത്തില്‍ മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 142 പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ സ്വന്തം ആക്കിയിരിക്കുകയാണ്
പഞ്ചാബ് താരങ്ങളായ ഹര്‍പ്രീത് ബാട്ടിയയും ഹര്‍പ്രീത് ബ്രാറും. അവസാന ഓവറുകളില്‍ ഇരുതാരങ്ങളും മികച്ച കൂട്ടുകെട്ടാണ് മത്സരത്തില്‍ നേടിയത്.
ബ്രാര്‍ 12 പന്തില്‍ 29 റണ്‍സാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മറുഭാഗത്ത് 19 പന്തില്‍ 14 റണ്‍സുമാണ് ഭാട്ടിയ നേടിയത്. ഇരുവരും ചേര്‍ന്ന് 40 റണ്‍സാണ് നേടിയത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഒരേ പേരില്‍ തുടങ്ങുന്ന രണ്ട് താരങ്ങള്‍ ചേര്‍ന്ന് നേടുന്ന ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരങ്ങൾ നേട്ടമാണ് ഇരുവരെയും തേടിയെത്തിയത്.
ഈ നേട്ടത്തില്‍ ഒന്നാമതും രണ്ടാമതും ഉള്ളത് സൗത്ത് ആഫ്രിക്ക സൂപ്പര്‍ താരം ഡേവിഡ് മില്ലറും മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസിയും ആയിരുന്നു. 2013ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 89* റണ്‍സും 2013ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 40 റണ്‍സുമാണ് ഇരുവരും നേടിയത്.
അതേസമയം നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. ഏപ്രില്‍ 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനാണ് വേദി.
Content Highlight: Harpreeth Brar and Harpreeth Bhatia create a new record T20