ഹാരൂണ്‍ ലോര്‍ഗാറ്റ് സ്ഥാനമൊഴിയുന്നു
DSport
ഹാരൂണ്‍ ലോര്‍ഗാറ്റ് സ്ഥാനമൊഴിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2011, 10:23 am

ദുബായ് : ഹാരൂണ്‍ ലോര്‍ഗാറ്റ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥാനമൊഴിയുന്നു.ദക്ഷിണാഫ്രിക്കക്കാരനായ ലോര്‍ഗാറ്റ് 2008 ലാണ് ഐ.സി.സി സി.ഇ.ഒ ആയി ചുമതലയേറ്റത് 2012 ജൂണ്‍ 30ന് ലോര്‍ഗാറ്റ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായി ഐ.സി.സി അറിയിച്ചു.

ക്വലാലംപൂരില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലായിരിക്കും ലോര്‍ഗറ്റ് അവസാനമായി പങ്കെടുക്കുക. സി.ഇ.ഒ സ്ഥാനത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന കഴിഞ്ഞ ദിവസം ഐ.സി.സി തലവന്‍ ശരദ് പവാറിനെ അറിയിച്ചിരുന്നു.

ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.ലോര്‍ഗാറ്റിന്റെ കാലത്താണ് ഐ.സി.സി ഒത്തുകളി വിവാദമുള്‍പ്പെടെയുള്ള നിരവധി വിവാദങ്ങള്‍ ഉണ്ടായത്.

Malayalam News
Kerala News in English