| Friday, 16th November 2018, 11:27 pm

നിങ്ങളുടെ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്ത്; ആരാധകരോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗയാന: അയര്‍ലന്‍ഡിനെ തകര്‍ത്ത് വനിത ടി-20 ലോകകപ്പില്‍ സെമിലെത്തിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ചവരോട് നന്ദി പറഞ്ഞ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്. തങ്ങള്‍ക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്ന് താരം പറഞ്ഞു.

നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ഇനിയും നല്‍കുമെന്ന് ഉറപ്പു നല്‍കുന്നതായും നിങ്ങളുടെ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതെന്നും ഹര്‍മന്‍പ്രീത് അറിയിച്ചു.


Read Also :  ത്രീ ലയണ്‍സിന്റേയും ഒള്‍ഡ് ട്രഫോര്‍ഡിന്റേയും മായാജാലക്കാരന്‍; റൂണീ…വിട; 18 കൊല്ലം ത്രസിപ്പിച്ചതിന്

Read Alsoവനിതാ ടി-ട്വന്റി ലോകകപ്പില്‍ സെമി ബെര്‍ത്തുറപ്പിച്ച ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കോഹ്‌ലിയും സൈന നെഹ്‌വാളും

ലോകകപ്പ് നേട്ടത്തിന് ഇനി ഏതാനും ജയങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പെണ്‍പുലിക്കൂട്ടത്തിന് ആവേശമായി കായിക താരങ്ങളും ആരാധകരും രംഗത്തെത്തിയത്.

സെമിലെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ചിയര്‍ലീഡറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. ഋഷഭ് പന്ത്, സൈന നെഹ്വാള്‍, സുനില്‍ ഛേത്രി എന്നിവരെ കോഹ്ലി ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ കോഹ്ലിയുടെ അഭ്യര്‍ഥന ഏറ്റെടുത്ത് സാനിയ മിര്‍സ, ഋഷഭ് പന്ത്, സുനില്‍ ഛേത്രി എന്നിവര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും മറ്റുമായി ടീമിന് പിന്തുണയുമായെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ ഇന്ത്യ 52 റണ്‍സിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 145 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങിയ അയര്‍ലന്‍ഡിന് 93 റണ്‍സ് മാത്രമാണ് എടുക്കാനായത്.

ഇതോടെ, മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ഓസ്ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു. നേരത്തെ, ന്യൂസിലന്‍ഡിനെയും പാകിസ്ഥാനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. സ്‌കോര്‍-ഇന്ത്യ: 145/6, അയര്‍ലന്‍ഡ്: 93/8. ഇന്ത്യയ്ക്കായി രാധ റായിഡു മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇസെബെല്‍ ജോയ്സാണ് (33) അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

We use cookies to give you the best possible experience. Learn more