ആന്റിഗ്വ: ജോണ്ടി റോഡ്‌സ്, റോബിന്‍ സിങ്, യുവ്‌രാജ് സിങ്, പോള്‍ കോളിങ്‌വുഡ് തുടങ്ങിയ പേരുകളാണ് ക്രിക്കറ്റ് ലോകത്ത് ഫീല്‍ഡിങ്ങിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഇനിമുതല്‍ അതങ്ങനെയായിരിക്കില്ല. ഈ ‘പുരുഷപട്ടിക’യിലേക്ക് ഇന്നുമുതല്‍ ഒരു വനിതാ ക്രിക്കറ്റര്‍ കൂടി പ്രവേശിക്കും.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് സിങ്ങാണ് കരീബിയന്‍ മണ്ണില്‍ നേടിയ അത്ഭുതാവഹമായ ക്യാച്ച് പിടിച്ചെടുത്ത് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയത്. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്താണ് ഹര്‍മന്‍പ്രീത് ബൗണ്ടറി ലൈനിനു തൊട്ടുമുന്നില്‍ നിന്ന് ആകാശത്തേക്കു പറന്നുയര്‍ന്ന് ഇടംകൈ കൊണ്ടു പിടിച്ചെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
94-ല്‍ നില്‍ക്കെയാണ് ടെയ്‌ലര്‍ ആ ഷോട്ടടിച്ചത്. അത് ബൗണ്ടറി ലൈന്‍ കടന്നിരുന്നെങ്കില്‍ ടെയ്‌ലര്‍ സെഞ്ചുറി നേടിയേനെ.