ബജറ്റ് ബൈക്കുകള്‍ ഇറക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി തട്ടിയെടുക്കാന്‍ പദ്ധതിയുമായി ഹാര്‍ലി ഡേവിഡ്‌സണ്‍. വില കുറഞ്ഞ ക്രൂയിസര്‍ ബൈക്കുകള്‍ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ വിപണിയാണ് ലക്ഷ്യം.
നിലവില്‍ 750 സിസിയിലാണ് ഹാര്‍ലിയുടെ ബൈക്ക് നിര തുടങ്ങുന്നത്. എന്നാല്‍ 500 സിസി ഹാര്‍ലി ബൈക്കുകളും വിപണിയിലെത്തുന്നു.ഇനി മുതല്‍ 500 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഇന്ത്യന്‍ പ്രാദേശിക കമ്പനികളുടെ സഹകരണത്തോടെ വിപണിയിലെത്തിക്കാനാണ് ഹാര്‍ലിയുടെ ആലോചന. ബിഎംഡബ്യു-ടിവിഎസ് ബാന്ധവം പോലെയുള്ള ഒന്നായിരിക്കും ഇത്.