മുംബൈ: ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ വിപണനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ മോഡലായ ഹാര്‍ലി ഡേവിഡ്‌സണിന് ഇന്ത്യയില്‍ വലിയ പ്രചാരമാണുണ്ടായിരുന്നത്.
കമ്പനിയ്ക്ക് കൂടുതല്‍ സാധ്യതയുള്ള വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് മേഖലകളിലെ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2500 ല്‍ കുറവ് ബൈക്കുകളാണ് ഹാര്‍ലി ഡേവിഡ്‌സണിന് വില്‍ക്കാനായത്.