വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ഗുജറാത്ത് ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഒരു മോശം റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം ഹാര്‍ലിന്‍ ഡിയോള്‍. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് നേടികൊണ്ടായിരുന്നു ഡിയോള്‍ പുറത്തായത്. ഒരു സിക്‌സ് ആണ് താരം നേടിയത്.
മത്സരത്തിന്റെ മൂന്നാം ഓവറിലെ നാലാം പന്തില്‍ ആയിരുന്നു താരം പുറത്തായത്. ഷബ്‌നിം ഇസ്‌മെയിലിന്റെ പന്തില്‍ എല്‍.ബി.ഡബ്ലിയു ആയാണ് താരം പുറത്തായത്. ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും ഡിയോളിനെ തേടിയെത്തി.
വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എല്‍.ബി. ഡബ്ലിയു ആയി പുറത്താവുന്ന താരമെന്ന നേട്ടമാണ് ഹെര്‍ലീന്‍ സ്വന്തമാക്കിയത്.
ജയന്റ്‌സ് ബാറ്റിങ് നിരയില്‍ ബേത്ത് മൂണി 22 പന്തില്‍ 24 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മുംബൈ ബൗളിങ്ങില്‍ അമേല കെര്‍ നാല് വിക്കറ്റും ഷബ്നിം ഇസ്‌മെയില്‍ മൂന്ന് വിക്കറ്റ് നേടിയും മികച്ച പ്രകടനം നടത്തി.
Content Highlight: Harleen Deol create a unwanted record in wpl