ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ്. ഹന്‍സി പട്ടണത്തിലാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയത്. പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ഹിസാറിലെ കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഖട്ടര്‍. അതേസമയം നിരവധി പേര്‍ക്കാണ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റത്.
കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണെന്ന് ഖട്ടര്‍ ആരോപിച്ചിരുന്നു. കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്സ്പോട്ടാക്കിയെന്നും ഖട്ടര്‍ പറഞ്ഞിരുന്നു.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ആയിരക്കിന് കര്‍ഷകരാണ് ദല്‍ഹിയുടെ സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. നവംബര്‍ 26 ന് ആരംഭിച്ച സമരം 170 ദിവസത്തോളമായി തുടരുകയാണ്.
കര്‍ഷകരുമായി കേന്ദ്രം നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക