ചണ്ഡീഗഢ്: മദ്യം വാങ്ങാനും ആധാര്‍ നിര്‍ബന്ധമാക്കൊനൊരുങ്ങി ഹരിയാന. ചില്ലറ മദ്യവില്‍പ്പനശാലകളില്‍ ഇനിമുതല്‍ ആധാറും ബില്ലും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് മനോഹര്‍ലാല്‍ ഘട്ടറിന്റെ സര്‍ക്കാര്‍.
തിങ്കളാഴ്ച അവതരിപ്പിച്ച മദ്യനയത്തിലാണ് പുതിയ തീരുമാനങ്ങള്‍. നാടന്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 57 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 10 ശതമാനവും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ ഇവിടെ മദ്യത്തിന് വീണ്ടും വില വര്‍ദ്ധിക്കും. പഞ്ചായത്തുകളുടെ അഭ്യര്‍ഥന പ്രകാരം 198 ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നാടന്‍ മദ്യത്തിനായുള്ള കുപ്പികളില്‍ 20 ശതമാനം ചില്ലുകൊണ്ട് നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്.