| Saturday, 26th August 2017, 6:46 pm

ജയിലിലേക്ക് റാം റഹിമിന്റെ പെട്ടി ചുമന്നു; ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ റാം റഹീം സിങിന്റെ പെട്ടി ചുമന്നതിന് ഹരിയാന അഡീഷണല്‍ ഡെപ്യൂട്ടി ജനറല്‍ ഗുരുദാസ് സിങിനെ സര്‍ക്കാര്‍ പുറത്താക്കി.

ബലാല്‍സംഘ കുറ്റത്തിന് അറസ്റ്റിലായ റാം റഹിമിനെ ജയിലിലേക്ക് കൊണ്ട് പോകുമ്പോള്‍ റാം റഹിമിന്റെ പെട്ടി ചുമന്നിരുന്നത് ഗുരുദാസ് സിങ് ആയിരുന്നു. അതിനിടെ റാം റഹിമിന് ശിക്ഷ വിധിക്കാനായി ജഡ്ജി തിങ്കളാഴ്ച ജയിലില്‍ നേരിട്ടുചെല്ലും. സുരക്ഷ പ്രശനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിധി ജയിലിലേക്ക് മാറ്റിയത്.

മുമ്പ് റാം റഹീം സിങിന് ഏ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഹരിയാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. റാം റഹീമിന് ജയിലില്‍ കിട്ടിയിരുന്ന പ്രത്യകപരിഗണനയും എടുത്ത് മാറ്റി. ജയിലില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയുമടക്കം പ്രത്യേകസൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇത് വിവാദമായിരുന്നു.


Also read മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബി.ജെ.പിയുടേതല്ല: ഹരിയാന ഹൈക്കോടതി


എന്നാല്‍ പ്രത്യേക പരിഗണനയല്ല നിരവധി ആരാധകരുള്ള ഒരാളായതിനാല്‍ ജയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകമാത്രമാണ് ഉണ്ടായത്. മറ്റു തടവുകാരില്‍ നിന്ന് റാം റഹീമിന് അക്രമണമുണ്ടാകാതിരിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്ന് ജയില്‍ ഡി.ജി.പി കെ.പി സിങ് പറഞ്ഞിരുന്നു.

ഒരു സാധാരണ തടവുകാരനായി മാത്രമെ റാം റഹീമിനെ പരിഗണിക്കൂ എന്നും മറ്റ് തടവുകാരെ പോലെ അയാള്‍ തറയില്‍ കിടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more