സഭക്ക് ചൂഷണം ചെയ്യാന്‍വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത അടിമത്വ ഏര്‍പ്പാടാണ് കന്യാസ്ത്രീ
FB Notification
സഭക്ക് ചൂഷണം ചെയ്യാന്‍വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത അടിമത്വ ഏര്‍പ്പാടാണ് കന്യാസ്ത്രീ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 1:22 pm

 

സഭ നടത്തുന്ന സ്‌കൂളുകളുടെയും കോളേജുകളുടെയും കാര്യം നോക്കിയാല്‍ കാണാം.. അവിടെ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്. ഇവരുടെ ശബളവും PF ഉം മറ്റെല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് സഭയാണ്.

പകരം, കന്യാസ്ത്രീകള്‍ക്ക് താമസിക്കാന്‍ ഒരിടവും പ്രാര്‍ത്ഥിക്കാന്‍ ഒരു ചാപ്പലും ഭക്ഷണവും കൊടുക്കും. വസ്ത്രം യൂണിഫോം പോലെ ഒന്നായത് കൊണ്ട് അഞ്ചോ ആറോ വസ്ത്രം കൊല്ലത്തില്‍ കൊടുത്താല്‍ മതി. അതും സഹനം മാങ്ങാത്തൊലി എന്നെല്ലാം പറഞ്ഞു കീറിയതും പറഞ്ഞതും തുന്നി തുന്നി ഇടുന്നവരാണ് കൂടുതല്‍. ചിലര്‍ ആണെങ്കില്‍ ചെരിപ്പ് പോലും ഇടില്ലാ..

ഇനി അച്ഛന്മാരുടെ കാര്യം നോക്കാം.. മൊത്തം കന്യാസ്ത്രീകള്‍ ഉണ്ടാക്കുന്നതിന്റെ ഏതാനും ശതമാനം പോലും വരുമാനം ഇപ്പറഞ്ഞ അച്ചന്മാര്‍ ഉണ്ടാക്കുന്നില്ല. ഇവര്‍ക്ക് താമസിക്കാന്‍ ആഢംബര പള്ളിമേടകള്‍, പരിചാരകര്‍, ഏറ്റവും നല്ല ഭക്ഷണം പോരാത്തതിന് കൊച്ചു രാജാക്കന്മാരെപോലെ അധികാരത്തിന്റെ ചെങ്കോലും.

കര്‍ത്താവിന് മണവാട്ടി വേണം എന്നൊരു വകുപ്പ് ബൈബിളില്‍ കണ്ടവര്‍ ആരെങ്കിലും ഉണ്ടോ..? സഭക്ക് ചൂഷണം ചെയ്യുവാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏര്‍പ്പാട് തന്നെയാണ് ഈ കര്‍ത്താവിന്റെ മണവാട്ടി ഏര്‍പ്പാടും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പോപുലാരിറ്റിയൊക്കെ വന്‍ ഹൈപ്പാണെങ്കിലും യൂറോപ്പില്‍ നിന്നും യു.എസില്‍ നിന്നുമെല്ലാം അച്ഛന്‍പട്ടത്തിനും കന്യാസ്ത്രീ ആകുവാനും പോകുന്നവരുടെ എണ്ണം വളരെ കുറവാണ്.. അഥവാ തകര്‍ച്ചയുടെ വക്കിലാണ് സ്ഥിതിഗതികള്‍. ഈ സാഹചര്യത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് ചറപറാ വിശുദ്ധരെ കിട്ടാന്‍ തുടങ്ങിയത്.

Also Read:കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി ; കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി

ഭരണങ്ങാനത്തുള്ള അന്നക്കുട്ടി , സെന്റ് അല്‍ഫോന്‍സ ആയത് ചുമ്മാതല്ല… കൊറേ അച്ചായത്തി കുട്ടികളെ കന്യാസ്ത്രീ ആക്കുവാനുള്ള റോള്‍ മോഡല്‍ ഉണ്ടാക്കല്‍ ആയിരുന്നു എന്നു സാരം.

അല്ലാതെ അല്‍ഫോന്‍സാമ്മയുടെ ഖബറിന് മുകളിലൂടെ നടന്നപ്പോള്‍ മുടന്തന്റെ മുടന്ത് തന്നേ മാറിയത് കൊണ്ടാണ്, സഭ അന്നകുട്ടിയെ വിശുദ്ധയാക്കിയത് എന്നു തെറ്റിദ്ധരിക്കാന്‍ മാത്രം നിഷ്‌കളങ്കര്‍ ആരും ഇവിടെ കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.

അങ്ങു വത്തിക്കാനിലെ ഔദ്യോഗിക മുഖപത്രമായ ല് ഒസ്സെര്‍വാറ്റോര്‍ റോമാനോയുടെ women”s magazine പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ കഴിഞ്ഞ കാലത്തു വലിയ വിവാദം ആയിരുന്നു. കന്യാസ്ത്രീകളുടെ ചൂഷണങ്ങള്‍ക്ക് എതിരെ തുറന്നടിച്ചുള്ള ധീരമായ ലേഖനമായിരുന്നു അത്

“Some of them serve in the homes of bishops or cardinals, others work in the kitchens of Church institutions or teach. Some of them, serving the men of the Church, get up in the morning to make breakfast, and go to sleep after dinner is served, the house cleaned and the laundry washed and ironed,”

കേവലം അടിമസ്ത്രീകള്‍ക്ക് അപ്പുറം യാതൊരു വിലയും കന്യാസ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നത് ബോധ്യപ്പെടുത്തുന്ന വരികളായിരുന്നു ഈ ലേഖനത്തിലേത്. #metoo movement ന്റെ അലയടികള്‍ ആയിരുന്നു ഈ ലേഖനത്തിന് പിന്നിലും.

#metoo campaign പകര്‍ന്നെകിയ ധൈര്യത്തിനും ആത്മവിശ്വാസത്തിനും ഒപ്പം , തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് ഒരുപാട് കന്യാസ്ത്രീകള്‍ മുന്നോട്ട് വന്നു. ഭയന്ന് മിണ്ടാതിരുന്നവര്‍ , അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വായടപ്പിച്ചവര്‍ എന്നിങ്ങനെ ഒരുപാടൊരുപാട് പേര്‍.

പതിനാറോളം ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ ( Combonian Sisters ) അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ സിസ്റ്റര്‍ Paola Moggi ഒരു അഭിമുഖത്തില്‍ തന്റെ കൂട്ടത്തിലെ കന്യാസ്ത്രീകള്‍ നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളെ കുറിച്ചും , ഇത് അച്ഛന്മാരുടെ അവകാശമാണെന്നും അവര്‍ക്ക് തങ്ങളെ ചൂഷണം ചെയ്യാന്‍ അര്‍ഹത ഉണ്ടെന്ന് വിശ്വസിക്കുന്ന കന്യാസ്ത്രീകളെ പറ്റിയും പറയുകയുണ്ടായി. ഇതുപോലെ ലോകമാസകലം ആയിരകണക്കിന് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. കുമ്പസാരകൂടുകളില്‍ നിന്നും ദിവസങ്ങളോളം നീണ്ടുനിന്ന ക്രൂര ലൈംഗിക പീഡനങ്ങളിലേക്ക് നീണ്ട കഥകള്‍.

പാപബോധം എന്നൊരു കുറ്റബോധ ചിന്ത സൃഷ്ടിച്ചെടുക്കുന്നത് തന്നെ ചൂഷണങ്ങള്‍ക്ക് വേണ്ടിയാണ്. ഇവ കേള്‍ക്കുവാനും ക്ഷമിക്കുവാനും അധിപരായി കുമ്പസാരകൂട്ടിലും പള്ളി സിംഹാസനങ്ങളിലും വേട്ടക്കാരെ നിയമിച്ചിട്ടുമുണ്ട്. താന്‍ ചെയ്ത ചെറു കുറ്റങ്ങള്‍ മറ്റാരും അറിയെരുതെന്നോര്‍ത്തു , വഴങ്ങി കൊടുക്കുന്നവരില്‍ കന്യാസ്ത്രീകള്‍ മാത്രമല്ല വളരെ ചെറിയ കുട്ടികള്‍ കൂടിയാണ്.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു തെരുവില്‍ ഇറങ്ങിയ കന്യാസ്ത്രീകള്‍ ലോകത്തിലെ ഏറ്റവും ചൂഷിത വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചവരാണ്. അവര്‍ക്ക് നീതി ലഭിക്കണം.