| Thursday, 9th December 2021, 3:46 pm

മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി മുന്‍ ഹരിത നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി മുന്‍ ഹരിത നേതാക്കള്‍.

എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, മുന്‍ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, സെക്രട്ടറി നജ്മ തബ്ഷീറ, മിന ഫര്‍സാന, വാര്‍ഡ് അംഗം സാഹിദ അബ്ദുല്‍ സലാം എന്നിവരാണ് മോഫിയയുടെ കുടുംബത്തെ കാണാനെത്തിയത്.

മോഫിയയുടെ മരണം മാനസിക സംഘര്‍ഷത്തില്‍ നിന്നുണ്ടായത് മാത്രമല്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയുടേയും നീതിനിഷേധത്തിന്റേയും ഭാഗമായുണ്ടായതാണെന്ന് അവര്‍ പറഞ്ഞു.

മോഫിയയ്‌ക്കെതിരെ മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും മോഫിയയ്ക്ക് പൂര്‍ണമായും നീതിനേടി കൊടുക്കണമെന്നും അവര്‍ പറഞ്ഞു.

കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം യുവതി യുവാക്കളില്‍ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നതായും ഇതിനെ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

വിദ്യാഭ്യാസം കേവലം അക്ഷരങ്ങള്‍ പഠിക്കുന്നതും ധാര്‍മികതയിലേക്ക് വളരാത്തതുമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അവര്‍ ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിക്കുലം തലത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Photo Credits: Madhyamam

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Haritha leaders in mofiya’s house

We use cookies to give you the best possible experience. Learn more