രോമാഞ്ചം എന്ന പടത്തിന്റെ ഏറ്റവും വലിയ വിജയം ഡയലോഗിലെ കോമഡിയേക്കാള്‍ അതില്‍ കാണിക്കുന്ന റിയാക്ഷന്‍സാണെന്ന് ഹരിശ്രീ അശോകന്‍. സിനിമയില്‍ ഏറ്റവും ഹൈലൈറ്റും അതിലെ കോമഡി വര്‍ക്കാകാനുള്ള കാരണവും ആ റിയാക്ഷന്‍സാണെന്നും താരം പറഞ്ഞു.
ആ സിനിമയില്‍ അഭിനയിച്ച ഒരാള് പോലും റിയാക്ഷനുകള്‍ മിസ് ചെയ്തിട്ടില്ലെന്നും അത്രയും വിശദമായാണ് ഓരോ ഷോട്ടുകളും എടുത്തിട്ടുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ കട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.
പണ്ടത്തെ പോലെ തമാശകള്‍ പറയുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് താരം രോമാഞ്ചത്തെ കുറിച്ച് പറഞ്ഞത്.
‘എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മളുടെ ഉള്ളില്‍ ഒരു തമാശ തോന്നിയാല്‍ അത് ആ സന്ദര്‍ഭത്തിന് പറ്റിയതാണെങ്കില്‍ അവിടെ അത് പറഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പിന്നീട് അത് പറയാന്‍ അവസരം കിട്ടിയെന്ന് വരില്ല. എന്നാല്‍ അവിടെ എന്തുപറയണം എന്ന് ചിന്തിക്കണം.
ഇപ്പോള്‍ രോമാഞ്ചം എന്ന സിനിമയെടുത്തു നോക്കുക. ആ പടത്തിന്റെ ഏറ്റവും വലിയ വിജയം അതിലെ ഡയലോഗിലെ കോമഡിയേക്കാള്‍ അതില്‍ കാണിക്കുന്ന റിയാക്ഷന്‍സാണ്. ആ പടത്തില്‍ ഏറ്റവും ഹൈലൈറ്റായി മാറിയതും അത് ഹിറ്റായതും കോമഡി വര്‍ക്കാകാന്‍ കാരണമായതും ആ റിയാക്ഷന്‍സാണ്. ഒരാള് പോലും ആ സിനിമയില്‍ റിയാക്ഷനുകള്‍ മിസ് ചെയ്തിട്ടില്ല. അത്ര ഡീറ്റെയിലായി ഷോട്ടുകള്‍ എടുത്തു എന്നുള്ളതാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഹക്കിം ഷാജഹാനാണ് പ്രധാന വേഷത്തിലെത്തിയത്.
Content Highlight: Harisree Ashokan Talks About Romancham Movie