രോമാഞ്ചം എന്ന പടത്തിന്റെ ഏറ്റവും വലിയ വിജയം ഡയലോഗിലെ കോമഡിയേക്കാള്‍ അതില്‍ കാണിക്കുന്ന റിയാക്ഷന്‍സാണെന്ന് ഹരിശ്രീ അശോകന്‍. സിനിമയില്‍ ഏറ്റവും ഹൈലൈറ്റും അതിലെ കോമഡി വര്‍ക്കാകാനുള്ള കാരണവും ആ റിയാക്ഷന്‍സാണെന്നും താരം പറഞ്ഞു.
ആ സിനിമയില്‍ അഭിനയിച്ച ഒരാള് പോലും റിയാക്ഷനുകള്‍ മിസ് ചെയ്തിട്ടില്ലെന്നും അത്രയും വിശദമായാണ് ഓരോ ഷോട്ടുകളും എടുത്തിട്ടുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മളുടെ ഉള്ളില്‍ ഒരു തമാശ തോന്നിയാല്‍ അത് ആ സന്ദര്‍ഭത്തിന് പറ്റിയതാണെങ്കില്‍ അവിടെ അത് പറഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പിന്നീട് അത് പറയാന്‍ അവസരം കിട്ടിയെന്ന് വരില്ല. എന്നാല്‍ അവിടെ എന്തുപറയണം എന്ന് ചിന്തിക്കണം.
ഇപ്പോള്‍ രോമാഞ്ചം എന്ന സിനിമയെടുത്തു നോക്കുക. ആ പടത്തിന്റെ ഏറ്റവും വലിയ വിജയം അതിലെ ഡയലോഗിലെ കോമഡിയേക്കാള്‍ അതില്‍ കാണിക്കുന്ന റിയാക്ഷന്‍സാണ്. ആ പടത്തില്‍ ഏറ്റവും ഹൈലൈറ്റായി മാറിയതും അത് ഹിറ്റായതും കോമഡി വര്‍ക്കാകാന്‍ കാരണമായതും ആ റിയാക്ഷന്‍സാണ്. ഒരാള് പോലും ആ സിനിമയില്‍ റിയാക്ഷനുകള്‍ മിസ് ചെയ്തിട്ടില്ല. അത്ര ഡീറ്റെയിലായി ഷോട്ടുകള്‍ എടുത്തു എന്നുള്ളതാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഹക്കിം ഷാജഹാനാണ് പ്രധാന വേഷത്തിലെത്തിയത്.
Content Highlight: Harisree Ashokan Talks About Romancham Movie