ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ആളാണ് കൊച്ചിന്‍ ഹനീഫയെന്ന് പറയുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. അദ്ദേഹത്തിന് ചിരിക്കാനായി വളരെ ചെറിയ തമാശ മതിയെന്നും ചില സമയത്തൊക്കെ ആ ചെറിയ തമാശ ഓര്‍ത്ത് പിന്നെയും ചിരിക്കുന്നത് കാണാമെന്നും നടന്‍ പറയുന്നു.
ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ആളാണ് കൊച്ചിന്‍ ഹനീഫയെന്ന് പറയുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. അദ്ദേഹത്തിന് ചിരിക്കാനായി വളരെ ചെറിയ തമാശ മതിയെന്നും ചില സമയത്തൊക്കെ ആ ചെറിയ തമാശ ഓര്‍ത്ത് പിന്നെയും ചിരിക്കുന്നത് കാണാമെന്നും നടന്‍ പറയുന്നു.
കൊച്ചിന്‍ ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോള്‍ വേറെ തന്നെ ഒരു വൈബാണെന്നും അത് തങ്ങള്‍ ചെയ്ത സിനിമളൊക്കെ ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഹനീഫിക്കയെ കുറിച്ച് ചോദിച്ചാല്‍, ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ചിരിക്കാനായിട്ട് വളരെ ചെറിയ തമാശ മതിയാകും അദ്ദേഹത്തിന്. ചില സമയത്തൊക്കെ പിന്നെയും പിന്നെയും ഓര്‍ത്ത് ചിരിക്കുന്നത് കാണാം.
അദ്ദേഹത്തിന്റെ തമാശകളും ഇഷ്ടം പോലെയുണ്ട്. സെറ്റില്‍ വെച്ച് സ്ഥിരമായി ഉണ്ടാകുന്ന ഒരു തമാശയുണ്ട്. ഹനീഫിക്കയെ ഷോട്ടിന്റെ സമയത്ത് വിളിച്ചാല്‍ അദ്ദേഹം എപ്പോഴും ഫോണ്‍ അവിടെ വെച്ചിട്ട് എഴുന്നേറ്റ് പോകും. ഫോണ്‍ എടുക്കാന്‍ മറന്നു പോകാറാണ് പതിവ്.
പിന്നെ കുറച്ച് കഴിഞ്ഞിട്ട് ‘എന്റെ ഫോണ്‍ കാണാനില്ല, ഒന്ന് അതിലേക്ക് വിളിച്ചു നോക്കെടാ’യെന്ന് പറയും. ആരെങ്കിലും ഡയല്‍ ചെയ്ത് നോക്കുമ്പോള്‍ ഫോണ്‍ ദൂരെ നിന്ന് അടിയുന്ന ശബ്ദം കേള്‍ക്കും. അങ്ങനെ ആ ഫോണ്‍ എടുത്ത് ഹനീഫിക്കയ്ക്ക് കൊടുക്കും.
ഇതെല്ലാം കഴിഞ്ഞ് അന്ന് പടം പാക്കപ്പായി നമ്മള്‍ വീട്ടില്‍ എത്തിയാല്‍ നമുക്ക് ഹനീഫിക്കയുടെ കോള്‍ വരും. ‘നീ എന്നെ വിളിച്ചിരുന്നോ’ എന്നാകും അപ്പോള്‍ ചോദ്യം (ചിരി). അതുപോലെയുള്ള ഒരുപാട് കോമഡികള്‍ അദ്ദേഹത്തിന്റേതായിട്ട് നടന്നിട്ടുണ്ട്.
ഹനീഫിക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ വേറെ തന്നെ ഒരു വൈബാണ്. നമ്മള്‍ ചെയ്ത പടങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ആ കാര്യം മനസിലാകും. ഞങ്ങള്‍ തമ്മില്‍ ഒരു ഗിവ് ഏന്‍ഡ് ടേക്കുണ്ട്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: Harisree Ashokan Talks About Kochin Haneefa