|

കല്പന കോമഡി ആസ്വദിക്കുന്നതുപോലെയും ഹനീഫിക്ക ചിരിക്കുന്നതുപോലെയുമാണ് ആ നടി: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അര്‍ച്ചന കവി. എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന സിനിമാലോകത്തേക്കെത്തിയത്. കുഞ്ഞിമാളു എന്ന കഥാപാത്രമായാണ് നീലത്താമരയില്‍ അര്‍ച്ചന എത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ അര്‍ച്ചന ശ്രദ്ധേയയായി.

മലയാള സിനിമയിലെ നടിമാരില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് തമാശ ആസ്വദിക്കുന്നത്. അതില്‍ നമ്പര്‍ വണ്‍ ആണ് അര്‍ച്ചന കവി – ഹരിശ്രീ അശോകന്‍

അര്‍ച്ചന കവിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. മലയാള സിനിമയിലെ നടിമാരില്‍ തമാശ ആസ്വദിക്കുന്നത് വളരെ കുറച്ചാളുകള്‍ മാത്രമാണെന്നും അങ്ങനെ തമാശ ആസ്വദിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ആളാണ് അര്‍ച്ചന കവിയെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

കല്പന കോമഡി ആസ്വദിക്കുന്ന രീതിയിലാണ് അര്‍ച്ചന കവിയും കോമഡി ആസ്വദിക്കുന്നതെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. ചെറിയ തമാശ പറഞ്ഞാല്‍ പോലും വലിയ ശബ്ദത്തില്‍ അര്‍ച്ചന കവി ചിരിക്കുമെന്നും കൊച്ചിന്‍ ഹനീഫ ചിരിക്കുന്നതുപോലെയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

‘മലയാള സിനിമയിലെ നടിമാരില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് തമാശ ആസ്വദിക്കുന്നത്. അതില്‍ നമ്പര്‍ വണ്‍ ആണ് അര്‍ച്ചന കവി. കല്പനയൊക്കെ കോമഡി ആസ്വദിക്കുന്നത് കണ്ടിട്ടില്ലേ ആ രീതിയില്‍ തമാശകള്‍ രസിച്ച് ആസ്വദിക്കുന്ന ഒരാളാണ് അര്‍ച്ചന.

ചെറിയ തമാശ പറഞ്ഞാല്‍ മതി ഹനീഫിക്ക (കൊച്ചിന്‍ ഹനീഫ) ചിരിക്കുന്നതുപോലെ ചിരിക്കും. ഹനീഫിക്ക് ചിരിക്കാന്‍ ചെറിയ കാര്യങ്ങള്‍ മതി. അതുപോലെതന്നെയാണ് അവളും. ചെറിയ കാര്യത്തിന് വളരെ ഉച്ചത്തില്‍ ചിരിക്കും.

ലൊക്കേഷനില്‍ ഷോട്ട് എടുത്തുകൊണ്ടിരിക്കുകയിരുന്നു. പെട്ടന്ന് ഒരു ചിരികേട്ട് തിരിഞ്ഞ് നോക്കിയാല്‍ അര്‍ച്ചന ആയിരിക്കും. കുളമായി എന്ന് കണ്ടാല്‍ വായ പൊത്തി ഇരിക്കും,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content highlight: Harisree Ashokan talks about  Archana Kavi

Latest Stories