Entertainment
ആ സിനിമയുണ്ടാവാൻ കാരണം മമ്മൂക്കയെന്ന വ്യക്തിയാണ്: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 04:52 pm
Wednesday, 14th February 2024, 10:22 pm

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ഓരോ അപ്ഡേറ്റും പുതുമ നിറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. ചിത്രത്തിൽ അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ. ചിത്രം കാണാൻ താൻ കാത്തിരിക്കുകയാണെന്നും വളരെ ബുദ്ധിമുട്ടിയാണ് ഭ്രമയുഗത്തിന്റെ ടിക്കറ്റ് ഒപ്പിച്ചതെന്നും ഹരിശ്രീ അശോകൻ പറയുന്നു. മമ്മൂട്ടി കാരണമാണ് ഇങ്ങനെയൊരു സിനിമ സംഭവിച്ചതെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.

‘ഭ്രമയുഗം നാളെ കാണാനുള്ള വ്യഗ്രതയിലാണ് ഞാൻ. ഫസ്റ്റ് ഡേ തന്നെ കാണണം എന്ന ആഗ്രഹം കൊണ്ട് ടിക്കറ്റ് എടുത്ത് ഇരിക്കുകയാണ്.

എങ്ങനെയോയാണ് ടിക്കറ്റ് കിട്ടിയത്. എന്റെ മരുമോളുടെ അച്ഛനാണ് എങ്ങനെയോ ടിക്കറ്റ് ഒപ്പിച്ചത്. അർജുനും വലിയ ടെൻഷനിലാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയെന്ന് പറഞ്ഞാൽ അവന് വലിയ കൊതിയാണ്. ഉണ്ടയിലാണ് ആദ്യം അഭിനയിക്കുന്നത്.

ഭ്രമയുഗം ഉണ്ടാവാൻ കാരണം മമ്മൂക്കയെന്ന വ്യക്തിയാണ്. പരീക്ഷണങ്ങൾക്ക് വിധേയനാകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. കാതൽ എന്ന പടം ആ റേഞ്ചിൽ നിൽക്കുന്ന ഒരു അഭിനേതാവ് ഒരിക്കലും ചെയ്യാൻ ധൈര്യം കാണിക്കില്ല.

അതിനാണ് ആദ്യത്തെ കയ്യടി. രണ്ടാമത്തേത് ചോക്ലേറ്റ് പോലെയിരിക്കുന്ന ഒരാൾ ഇങ്ങനെയൊരു അപ്പിയറൻസിൽ ഒരു കഥാപാത്രം ചെയ്യുന്നു എന്ന് പറഞ്ഞാൽ എല്ലാവരും ഇതിന് കാത്തിരിക്കുകയാണ്. എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് അറിയാൻ.

അതും ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: Harisree Ashokan Talk About Bramayugam Movie