പറക്കും തളികക്കായി ട്രാഫിക് ജാം ഉണ്ടാക്കി; അല്ലെങ്കിൽ അത് ഭംഗിയാകില്ല: ഹരിശ്രീ അശോകൻ
Entertainment
പറക്കും തളികക്കായി ട്രാഫിക് ജാം ഉണ്ടാക്കി; അല്ലെങ്കിൽ അത് ഭംഗിയാകില്ല: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th July 2023, 11:56 pm

ഈ പറക്കും തളിക എന്ന ചിത്രത്തിനായി വാഹനങ്ങൾ വാടകക്കെടുത്താണ് ട്രാഫിക് ജാം സൃഷ്ടിച്ചതെന്ന് നടൻ ഹരിശ്രീ അശോകൻ. താനും ദിലീപും തമ്മിലുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്തത് മറ്റൊരു സിനിമയുടെ യൂണിറ്റുകാർ വാങ്ങിയ വീട്ടിലാണെന്നും ആ സീൻ ഷൂട്ട് ചെയ്യുന്നതിനായി അഞ്ചുദിവസം വേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പറക്കും തളികയിൽ ട്രാഫിക് ജാം ഷൂട്ട് ചെയ്യുന്നതിനായി ധാരാളം വണ്ടികൾ വാടകക്കെടുത്തു. യൂണിറ്റിലെ വണ്ടിയും പിന്നെ വാടകക്കെടുത്ത വണ്ടികളും കൊണ്ട് ട്രാഫിക് ജാം ഉണ്ടാക്കിയെടുത്തു. അതൊക്കെ ഭയങ്കര റിസ്ക് ആയിരുന്നു.

ഒരു ഒഴിഞ്ഞ സ്ഥലത്താണ് ഷൂട്ട് ചെയ്തത്. വണ്ടികൾ ഒക്കെ വാടകക്ക് എടുത്തിട്ട് ഒരു ട്രാഫിക് ഉണ്ടാക്കിയെടുക്കുകയെ നിവർത്തിയുള്ളു. എന്നാൽ മാത്രമാണ് ആ ഷോട്ടിന് ഭംഗിയുണ്ടാകൂ.

ആ പടത്തിൽ എല്ലാവരും ചെയ്തത് വളരെ ഗംഭീരമായ റോളുകളാണ്, ഹനീഫിക്ക ചെയ്തതും ശ്രദ്ധേയമായ ഒന്നാണ്,’ ഹരിശ്രീ അശോകൻ പറഞ്ഞു.

അഭിമുഖത്തിൽ താനും ദിലീപും തമ്മിലുള്ള ഫൈറ്റ് സീനിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആ രംഗം ഷൂട്ട് ചെയ്യാൻ അഞ്ചുദിവസം വേണ്ടി വന്നെന്നും അത് മറ്റൊരു ഫിലിം യൂണിറ്റുകാർ വാങ്ങിച്ച വീടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും ദിലീപും തമ്മിലുള്ള ഫൈറ്റ് സീൻ ഷൂട്ട് ചെയ്യാൻ അഞ്ചുദിവസം വേണ്ടിവന്നു. അത് വേറൊരു പടത്തിന്റെ യൂണിറ്റുകാർ വാടകക്കെടുത്ത വീടായിരുന്നു. അവർ അത് എത്ര കഴുകിയിട്ടും മുട്ടയുടെ മണം പോകുന്നില്ലെന്ന് പറഞ്ഞു. ഭയങ്കര മണം ഉണ്ടായിരുന്നു. അതൊരു സ്ലാപ്സ്റ്റിക് കോമഡി ആയിരുന്നു. ശെരിക്കും വർക്കാകുകയും ചെയ്തു.

അതൊരു ടോം ആൻഡ് ജെറി സീൻ ആണ്. അതുകൊണ്ടാണ് ടോം ആൻഡ് ജെറി ഹനീഫിക്ക കാണുന്നതായി കാണിച്ചത്. ആ സിനിമയുടെ ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്ത ഒരുപാട് ആളുകൾ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോണി ആന്റണി സംവിധായകൻ ആയതുകൊണ്ട് അഭിനയിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടു,’ ഹരിശ്രീ അശോകൻ പറഞ്ഞു.

Content Highlights: Harisree Ashokan on Parakkum Thalika movie