Film News
ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു പ്രൊജക്റ്റ് ഉടൻ വരുന്നുണ്ട്; അർജുന്റെ വളർച്ച അവന്റെ കഠിനാധ്വാനമാണ്: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 11, 02:12 am
Monday, 11th December 2023, 7:42 am

മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുന്ന അച്ഛനും മകനുമാണ് ഹരിശീ അശോകനും അർജുൻ അശോകനും. അച്ഛന്റെ ലേബലിൽ സിനിമയിലേക്കെത്തിയ നടനാണ് അർജുൻ അശോകൻ. എന്നാൽ സിനിമയിൽ തന്റേതായ ഒരിടം അർജുൻ സൃഷ്ടിച്ചിട്ടുണ്ട്.

അച്ഛനും മകനും ഒരുമിച്ചുള്ള ഒരു സിനിമ ഉടൻ വരുമെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. അർജുൻ അശോകൻ സിനിമയിലേക്കെത്തിയതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് അശോകൻ പറഞ്ഞു. നടൻ എന്ന നിലയിൽ അർജുന്റെ വളർച്ച അവന്റെ കഠിനാധ്വാനമാണെന്ന് ഹരിശ്രീ അശോകൻ പറയുന്നുണ്ട്. നല്ല രീതിയിൽ എല്ലാവരോടും പെരുമാറുക നല്ല രീതിയിൽ പടം തീർത്ത് ബൈ പറഞ്ഞു പോകുക അതാണ് താൻ തന്നോടും അർജുനോടും പറയുന്ന ഉപദേശമെന്ന് അശോകൻ കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘മകൻ അർജുൻ അശോകൻ സിനിമയിലെത്തിയത് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് എന്നും കാണുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു പ്രൊജക്റ്റ് ഉടൻ വരുന്നുണ്ട്. നടൻ എന്ന നിലയിൽ അർജുന്റെ വളർച്ച അവന്റെ കഠിനാധ്വാനമാണ്. സിനിമയിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടാണ്. കയറിപ്പറ്റിയാൽ പിടിച്ചുനിൽക്കാൻ അതിനേക്കാൾ ബുദ്ധിമുട്ടാണ് എന്ന സത്യം അവനറിയാം.

പിടിച്ചുനിൽക്കാൻ വേണ്ടി നീ സിനിമ ചെയ്യരുത് നീ ചെയ്യുന്ന വേഷങ്ങൾ നല്ലതായിരിക്കണം എന്നാണ് ഞാൻ അവനോട് പറയാറുള്ളത്. സിനിമ ചെയ്യുമ്പോൾ 100% അതിനോട് നീതിപുലർത്തണം, കൃത്യസമയത്ത് ലൊക്കേഷനിൽ എത്താനും, പറഞ്ഞ സമയത്തിനുള്ളിൽ അത് തീർക്കാനും അവനെ ഉപദേശിക്കാറുണ്ട്. നല്ല രീതിയിൽ എല്ലാവരോടും പെരുമാറുക നല്ല രീതിയിൽ പടം തീർത്ത് ബൈ പറഞ്ഞു പോകുക അതാണ് ഞാൻ എന്നോടും അവനോടും പറയുന്ന ഉപദേശം,’ ഹരിശ്രീ അശോകൻ പറഞ്ഞു.

‘എ രഞ്ജിത്ത് സിനിമ’യാണ് ഹരിശ്രീ അശോകന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ ഹരിശ്രീ അശോകന് പുറമെ ആസിഫ് അലി, സൈജു കുറുപ്പ്, ഹന്ന റെജി കോശി, നമിത പ്രമോദ്, ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.

Content Highlight: Harisree ashokan about the new movie with his son