| Monday, 20th November 2023, 8:29 am

രണ്ടാമത്തെ ടേക്കിലും ഞാൻ ഡയലോഗ് തെറ്റിച്ചു; ഒടുവിൽ ക്യമറയുടെ പുറകിലിരുന്ന് മമ്മൂക്കയാണ് പരിഹാരം കണ്ടത്: ഹരിശ്രീ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ. അണ്ണൻ തമ്പി സിനിമയിലെ ഒരു നീളമുള്ള ഡയലോഗ് രണ്ട് തവണ തെറ്റി പോയെന്ന് അശോകൻ പറഞ്ഞു. ആ സമയം മമ്മൂട്ടി ക്യമറയുടെ പുറകിൽ ഒരു ലാപിൽ നോക്കി ഇരിക്കുകയാണെന്നും എന്നാൽ തന്റെ ഡയലോഗ് തെറ്റിയപ്പോൾ ലാപിൽ നിന്നും കണ്ണെടുക്കാതെ സ്പ്ലിറ്റ് ചെയ്ത് പറയാൻ പറഞ്ഞെന്നും അശോകൻ ഓർക്കുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ.

‘അണ്ണൻ തമ്പി സിനിമ ചെയ്യുന്ന സമയത്ത് ഒരു മമ്മൂക്കയുടെ കൂടെ ഞാനാണ്. അതിൽ ഡബിൾ ആണല്ലോ. ഒരു മീറ്റിങ് നടക്കുന്ന സിറ്റുവേഷൻ ഉണ്ട്. ഞാൻ അതിൽ മമ്മൂക്കയെക്കുറിച്ച് പറയുന്ന സീനാണ്. അതിൽ കുറച്ച് ഡയലോഗ് ഉണ്ട്. ഒറ്റ സ്ട്രെച്ചില് കുറച്ച് ദേഷ്യം ഒക്കെ ആയിട്ട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഡയലോഗ് തെറ്റി.

മമ്മൂക്ക അപ്പോൾ ക്യാമറയുടെ പുറകിൽ ലാപ്ടോപ്പും വെച്ച് ഇരിക്കുകയാണ്. പിന്നെ രണ്ടാമത്തെ ടേക്ക് എടുത്തപ്പോഴും തെറ്റി. കുറച്ച് ഡയലോഗ് ഉണ്ട്. അവിടുന്ന് തന്നെ പുള്ളി എന്നെ നോക്കാതെ ‘അശോകാ, അത് രണ്ടായിട്ട് മുറിച്ച് പറഞ്ഞാൽ മതി, അവിടെ വരുമ്പോ ഒന്ന് പോസ് ചെയ്തിട്ട് അടുത്ത ഡയലോഗ് പറ’ എന്ന് പറഞ്ഞു.

ശരി മമ്മൂക്ക എന്ന് ഞാൻ പറഞ്ഞു. അടുത്ത ടേക് ഓക്കെ ആയി. പുള്ളി ലാപിൽ നോക്കി തന്നെ ഇരിക്കുകയാണെങ്കിലും ചെവി പറിച്ച് ഇവിടെ ഇട്ടിരിക്കുകയാണ്. ആ ഡയലോഗ് രണ്ടായി മുറിച്ച് കഴിഞ്ഞപ്പോൾ അത് ശരിയായി,’ അശോകൻ പറഞ്ഞു.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യാണ് അശോകന്റെ പുറത്തിനിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്റണി, നിഷ, ജാഫർ ഇടുക്കി, പ്രമോദ് വെളിയനാട്, ബാലു വർഗീസ്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Content Highlight: Harisree Ashokan about Mammootty’s observation

We use cookies to give you the best possible experience. Learn more