തന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ചെയ്തതെന്നും മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തിലും വ്യത്യസ്തമായ കഥാപാത്രമാണ് ചെയ്തതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. മമ്മൂട്ടി ചിത്രം വിജയിച്ചിരുന്നെങ്കില്‍ അന്നേ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നതെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.
‘ഇനി റിലീസാവാനിരിക്കുന്ന ഏഴെട്ട് പടങ്ങളുണ്ട്. അത് ഹ്യൂമര്‍ ക്യാരക്ടറല്ല, എല്ലാം സീരിയസാണ്. ഒരു ഹ്യൂമര്‍ ക്യാരക്ടര്‍ ചെയ്യാന്‍ പോവുന്നുണ്ട്. നെഗറ്റീവ്, വില്ലന്‍ കഥാപാത്രമുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാമെന്നുള്ള തീരുമാനത്തിലാണ് ഇപ്പോള്‍.
വിനയേട്ടന്റെ ബോയ് ഫ്രണ്ടില്‍ ഞാനൊരു വില്ലന്‍ ക്യാരക്ടറായിരുന്നു. അത് നെഗറ്റീവ് ക്യാരക്ടറല്ല. അയാളൊരു രാഷ്ട്രീയക്കാരനാണ്. ഒരാവശ്യത്തിന് വേണ്ടി അയാള്‍ ഒരാളെ കൊല്ലുകയാണ്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
രഞ്ജിയേട്ടന്‍ പ്രൊഡ്യൂസ് ചെയ്‌തൊരു പടമുണ്ട്, ബാവൂട്ടിയുടെ നാമത്തില്‍. മമ്മൂക്കയാണ് നായകന്‍. അതിലെനിക്ക് അസല്‍ വേഷമായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള ആളാണ്. മമ്മൂക്കയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു സംസാരിക്കുന്ന ആളാണ്. ആ പടം ഭയങ്കര ഹിറ്റായില്ല. ഓടിയിരുന്നെങ്കില്‍ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാകുമായിരുന്നു.
അതുപോലെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയില്‍ പാട്ട് പാടുന്ന ആളായിട്ടായിരുന്നു. അതും അത്ര ഹിറ്റായില്ല. ഇല്ലെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടുമായിരുന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഓളമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ഹരിശ്രീ അശോകന്റെ ചിത്രം. വി.എസ്. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളില്‍ തന്നെ.
നടി ലെനയും വി.എസ്. അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മിക്കുന്നത്.
ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Content Highlight: harisree ashokan about different characters