ന്യൂദല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദുചെയ്തതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
38000 ഏക്കര്‍ ഭൂമിയായിരുന്നു സര്‍ക്കാര്‍ ഏറ്റെടുത്ത്. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗം കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മുന്‍ ഗവര്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് പറഞ്ഞു.