സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര: ഹരിശ്രീ അശോകന്‍
Daily News
സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര: ഹരിശ്രീ അശോകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 20, 06:31 am
Sunday, 20th August 2017, 12:01 pm

കോട്ടക്കുന്ന്: മലപ്പുറത്തുകാരുടെ സന്മനസിനെ പുകഴ്ത്തി സിനിമാ താരം അശോകന്‍. സ്‌നഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്നും മലപ്പുറത്തിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും മലപ്പുറത്തിന്റെ ആതിഥ്യ മര്യാദയെ പുകഴ്ത്തി കൊണ്ട് ഹരിശ്രീ അശോകന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ഭാഗമായുള്ള സാംസ്‌കാരികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നുവെന്ന് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ ഇന്ന് പറഞ്ഞിരുന്നു. ഹാദിയ വിഷയത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശം കേന്ദ്ര മന്ത്രി നടത്തിയിരുന്നത്.


Read more:  ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവും അഭിഭാഷകനും അറസ്റ്റില്‍