| Friday, 23rd April 2021, 10:49 pm

'ഒരു തെളിവും എനിക്ക് വേണ്ട'; കൊവിഡ് ചാരിറ്റിയായി നിശ്ചിത തുക നല്‍കിയാല്‍ 20 മിനുട്ട് പ്രൈവറ്റ് ലൈവില്‍ വന്ന് പാടാമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പുതിയ മുന്നേറ്റവുമായി പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കേരളത്തിനകത്തും പുറത്തുമായി കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ധാരാളം ജനതയുണ്ടാവും. അതിനായി കൊവിഡ് ചാരിറ്റിക്ക് സഹായം ചെയ്യാമോ എന്നാണ് ഹരീഷ് ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് സഹായം തേടിയത്. 25,000 രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ആ വ്യക്തി തെരഞ്ഞെടുക്കുന്ന ഒരു കൊവിഡ് ചാരിറ്റിക്ക് സഹായം ചെയ്യാമോ എന്നാണ് ഹരീഷ് ചോദിച്ചിരിക്കുന്നത്.

അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തുപേര്‍ക്ക് 20 മിനിറ്റ് പ്രൈവറ്റ് ലൈവ് പാടാന്‍ വരാം എന്ന വാഗ്ദാനവും ഹരീഷ് മുന്നോട്ട് വെക്കുന്നു. തനിക്ക് ഒരു തെളിവും വേണ്ട, ആളുകളെ വിശ്വാസമാണ് എന്നും ഹരീഷ് പറയുന്നു.

നിരവധി പേരാണ് ഇതിനോടകം ഹരീഷിന്റെ പോസ്റ്റിനെ പിന്തുണച്ച് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ കൊവിഡ് വാക്‌സിന്‍ ക്യാംപയിന്റെ ഭാഗമായി വാക്‌സിന്‍ തുക ഹരീഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍ – കേരത്തിന് അകത്തും പുറത്തും.

നമ്മളില്‍ ചിലര്‍ക്കെങ്കിലും നല്ല ഒരു തുക സഹായമായി നല്‍കാന്‍ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റി ക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേര്‍ക്ക്, നിങ്ങള്‍ക്ക് മാത്രം വേണ്ടി ഞാന്‍ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് ഹശ്‌ല പാടാന്‍ വരാം, നിങ്ങള്‍ക്കു ഇഷ്ടം ഉള്ള പാട്ടുകള്‍. ഓരോരുത്തര്‍ക്കും വേറെ വേറെ.

ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണു. ലക്ഷ്മി വേണുജിക്ക് ഒരു മെസ്സേജ് അയക്കൂ, ആദ്യത്തെ 10 പേരുമായി ലക്ഷ്മി കോര്‍ഡിനേറ്റ് ചെയ്യും.

ഒന്ന് ഷെയര്‍ ചെയ്യാമോ?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Sivaramakrishnan call for covid charity, says he wil sing private live for first 10

We use cookies to give you the best possible experience. Learn more