ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടിയെ പ്രീതിപ്പെടുത്താനാണ് ന്യായാധിപന്മാര്‍ വിധി പ്രസ്താവിക്കുന്നതെന്ന വാദം പൂര്‍ണമായും തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്ലാത്ത ആളുകള്‍ കരുതുന്നത് കോടതികളിലൂടെ സര്‍ക്കാറിന് മേല്‍ അവരുടെ താല്പര്യങ്ങള്‍ കെട്ടിവെക്കാനാകും എന്നാണെന്നും സാല്‍വെ പറഞ്ഞു.
” രാഷ്ട്രീയ പാര്‍ട്ടിയെ പ്രീതിപ്പെടുത്താനാണ് വിധി പ്രസ്താവിക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നാണ് ന്യായാധിപന്മാര്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വാദം തെറ്റാണ്, ” സാല്‍വെ പറഞ്ഞു.
അതിഥിതൊഴിലാളികളുടെ പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സുപ്രീംകോടതി പൂര്‍ണ പരാജയമാണെന്നാണ് ചിലര്‍ പറയുന്നതെന്നും ആളുകള്‍ അതിര് കടന്ന് സംസാരിക്കുകയാണെന്നും സാല്‍വെ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
” സുപ്രീംകോടതിയില്‍ നിന്ന് അവര്‍ക്ക് പ്രതീക്ഷിക്കുന്ന ആശ്വാസം കിട്ടാതെ വന്നാല്‍, കോടതി ഇതുകൊണ്ടാണ് അത് ചെയ്യാത്തത്, കോടതി അത് കൊണ്ടാണ് അത് ചെയ്യാത്തത് എന്നൊക്കെപറയുകയാണ്. സുപ്രീംകോടതിക്ക് എഫ് ഗ്രേഡ് നല്‍കണമെന്നൊക്കെ പറഞ്ഞ് ഇക്കൂട്ടര്‍ അതിര് കടക്കുകയാണ്,” സാല്‍വെ പറഞ്ഞു.
കോടതിക്ക് സര്‍ക്കാറിനെ പേടിയാണ് എന്ന വാദം തെറ്റാണെന്നും താന്‍ പറയുന്നതിനോട് കോടതി യോജിക്കുന്നില്ലെങ്കില്‍ കോടതിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് പറയുന്ന രീതി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” ഞാന്‍ ഒരു കേസ് വാദിച്ച് തോല്‍ക്കുകയാണെങ്കില്‍, ഞാന്‍ കരുതും ഞാന്‍ നന്നായി ശ്രമിച്ചു പക്ഷേ തോറ്റുപോയി എന്ന്. മറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് അനുകൂലമായ വിധി വരാതിരുന്നത് എന്ന തോന്നല്‍ എന്നില്‍ അസ്വസ്ഥത ഉണ്ടാക്കും,” സാല്‍വെ പറഞ്ഞു.
4ജി അനുവദിക്കണോ വേണ്ടയോ എന്ന കോടതിയുടെ വിധിയില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാവുന്നതാണ് (ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട വിധി ) പക്ഷേ, ആ വിധിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ആ മേഖലയിലെ ആളുകളുടെ കൂടെ നില്‍ക്കുന്നില്ല എന്ന വാദം തെറ്റാണ് – സാല്‍വേ കൂട്ടിച്ചേര്‍ത്തു.