ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമി കുലുക്ക പരാമര്‍ശത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി ഹരീഷ് റാവത്ത്. നിങ്ങളുടെ പരാമര്‍ശത്തെക്കുറിച്ചോര്‍ത്ത് സ്വയം ലജ്ജിക്കൂ എന്നായിരുന്നു ഹരീഷ് റാവത്ത് പ്രധാനമന്ത്രിയോടായി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു റാവത്തിന്റെ പ്രതികരണം.
Also read ‘ഇതെന്തൊരു പരാജയം’; ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറ്റമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റ്
ഇന്നലെ ലോകസഭയില്‍ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയായിരുന്നു മോദി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കത്തെക്കുറിച്ച് സംസാരിച്ചത്. സംസ്ഥാനത്തുണ്ടായ ഭൂമി കുലുക്കത്തെ അത്തരത്തില്‍ ഹാസ്യ രൂപേണ അവതരിപ്പിച്ചതാണ് റാവത്ത് മോദിക്കെതിരെ രംഗത്തെത്താന്‍ കാരണം.
ഇന്നലെയുണ്ടായ ഭൂമി കുലുക്കത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നുന്നു അഴിമതിയെക്കുറിച്ച് എന്തെങ്കിലും രഹസ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കില്‍ ഭൂമികുലുക്കം ഉണ്ടാകുമല്ലോ എന്നായിരുന്നു മോദി ഇന്നലെ ലോകസഭയില്‍ പറഞ്ഞിരുന്നത്. ഇതിനെത്തുടര്‍ന്നായിരുന്നു റാവത്തിന്റെ ട്വീറ്റ്. ഉത്തരാണ്ഡിലുണ്ടായ ഭൂമി കുലുക്കത്തെ വെറും തമാശയായി കാണുന്ന പ്രധാനമന്ത്രി സ്വയം ലജ്ജിക്കട്ടെ എന്നാണ് ഹരീഷ് റാവത്ത് ട്വീറ്റില്‍ പറഞ്ഞത്.
റാവത്തിന്റെ ട്വീറ്റിന് നിമിഷങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോളോവേഴ്‌സും മോദിയെ വിമര്‍ശിച്ച് കൊണ്ടും റാവത്തിനെ അനുകൂലിച്ചും റീ ട്വീറ്റുമായി ട്വിറ്ററില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം റാവത്തിനെ ബാഹുബലിയായി ചിത്രീകരിച്ച വീഡിയോ പുറത്തിറങ്ങിയിരുന്നു. വീഡിയോയില്‍ കാഴ്ചക്കാരനായി മോദിയും ഉണ്ടായിരുന്നു.