| Monday, 17th June 2019, 9:26 am

മാധ്യമങ്ങളെ തള്ളി ഹരീഷ് റാവത്ത്; 'രാഹുലിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം തെറ്റ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഹരീഷ് റാവത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 164 നും 184 നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നതായും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് കിട്ടിയില്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഏതാണ്ട് കണക്ക്കൂട്ടലുകള്‍ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നേതാക്കളുമായി പങ്ക് വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഞങ്ങള്‍ അത് തന്നെയാണ് ചെയ്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് തെറ്റായാണ് വന്നത്.’ഹരീഷ് റാവത്ത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഫലം വന്ന ശേഷം ബി.ജെ.പിക്ക് മാത്രമാണ് സന്തോഷമുണ്ടായതെന്നും അവരുടെ വിജയത്തില്‍ ജനങ്ങള്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേ നേടാന്‍ കഴിഞ്ഞത് 52 സീറ്റുകള്‍ മാത്രമാണ്.

എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിമര്‍ശനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയിലി രംഗത്തെത്തിയിരുന്നു.എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നുമായിരുന്നു വീരപ്പ മൊയിലി പറഞ്ഞത്. കോണ്‍ഗ്രസിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

We use cookies to give you the best possible experience. Learn more