റൗഫ് മരിച്ചാലും മറക്കാത്ത ഓവര്‍; ആദ്യ ഓവറില്‍ തന്നെ ചെണ്ടയായി, ഒപ്പം നാണംകെട്ട റെക്കോഡും
icc world cup
റൗഫ് മരിച്ചാലും മറക്കാത്ത ഓവര്‍; ആദ്യ ഓവറില്‍ തന്നെ ചെണ്ടയായി, ഒപ്പം നാണംകെട്ട റെക്കോഡും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 7:51 pm

ലോകകപ്പിലെ 18ാം മത്സരമാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും പാകിസ്ഥാനുമാണ് വിജയമോഹവുമായി കളത്തിലിറങ്ങിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ പാക് നായകന്റെ കണക്കുകൂട്ടലുകള്‍ അടിമുടി തെറ്റിച്ചുകൊണ്ട് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ആഞ്ഞടിച്ചു. ആദ്യ വിക്കറ്റില്‍ 250+ റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.

പാകിസ്ഥാന്റെ സൂപ്പര്‍ ബൗളര്‍മാരെയെല്ലാം വാര്‍ണറും മാര്‍ഷും ചേര്‍ന്ന് തല്ലിയൊതുക്കുകയായിരുന്നു. സെഞ്ച്വറിയടിച്ചാണ് ഇരുവരും ഓസീസ് നിരയില്‍ നിര്‍ണായകമായത്.

 

സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അടികിട്ടിയത്. എട്ട് ഓവറില്‍ 83 റണ്‍സാണ് താരം വഴങ്ങിയത്.

ഓസീസ് ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലാണ് റൗഫ് ആദ്യമായി പന്തെടുത്തത്. തന്റെ ആദ്യ ഓവറില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 24 റണ്‍സാണ് താരം വഴങ്ങിയത്. 4, 6, 1 , WD, 4, 4, 4 എന്നിങ്ങനെയാണ് റൗഫിന്റെ ആദ്യ ഓവറില്‍ ഓസീസ് സ്‌കോര്‍ ചെയ്തത്.

ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ രണ്ടാമത് ഓവര്‍ എന്ന മോശം റെക്കോഡാണ് റൗഫിനെ തേടിയെത്തിയത്.

2023 ലോകകപ്പില്‍ ഒരു ഓവറില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ താരങ്ങള്‍

മതീശ പതിരാന vs സൗത്ത് ആഫ്രിക്ക – 26

ഹാരിസ് റൗഫ് vs ഓസ്‌ട്രേലിയ – 26

കാസുന്‍ രജിത vs സൗത്ത് ആഫ്രിക്ക – 23

ജെറാള്‍ഡ് കോട്‌സി vs ശ്രീലങ്ക – 26

ഹസന്‍ മഹ്മൂദ് vs ഇന്ത്യ – 23

2023 ലോകകപ്പിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവറുകള്‍

(താരം – രാജ്യം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – ഓവര്‍ എന്നീ ക്രമത്തില്‍)

മതീശ പതിരാന – ശ്രീലങ്ക സൗത്ത് ആഫ്രിക്ക – 26 – 43ാം ഓവര്‍

ഹാരിസ് റൗഫ് – പാകിസ്ഥാന്‍ ഓസ്‌ട്രേലിയ – 26 – 9ാം ഓവര്‍

ഹസന്‍ മഹ്മൂദ് – ബംഗ്ലാദേശ് – ഇന്ത്യ – 23 – 13ാം ഓവര്‍

ജെറാള്‍ഡ് കോട്‌സി – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 37ാം ഓവര്‍

കാസുന്‍ രജിത – ശ്രീലങ്ക – സൗത്ത് ആഫ്രിക്ക – 23 – 49ാം ഓവര്‍

അതേസമയം, ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 94 റണ്‍സ് എന്ന നിലയിലാണ്. 44 പന്തില്‍ 42 റണ്‍സുമായി ഇമാം ഉള്‍ ഹഖും 46 പന്തില്‍ 45 റണ്‍സുമായി അബ്ദുള്ള ഷഫീഖുമാണ് ക്രീസില്‍.

 

Content Highlight: Haris Rauf with second most expensive over in 2023 World Cup