| Thursday, 25th January 2024, 7:49 pm

വാലിബനിൽ ഏറ്റവും കൂടുതൽ കയ്യടി തിയേറ്ററിൽ കിട്ടുന്നത് ഞാൻ വരുന്ന സീനിലാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഹരിപ്രശാന്ത് വർമ. ലിജോയും മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനിൽ താരം അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ആദ്യ സീനിൽ തന്നെ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. വാലിബനിൽ തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടാൻ പോവുന്നത് തന്റെ സീനിനാണ് എന്നാണ് ഹരിപ്രശാന്ത്‌ പറയുന്നത്. അത് മോഹൻലാലിന്റെ ഇൻട്രോ സീൻ ആണെന്നും താരം റേഡിയോ സുനോയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

‘ വാലിബനിൽ കേളുമല്ലൻ എന്ന വേഷത്തിലാണ് ഞാൻ എത്തുന്നത് വാലിബനിലെ എന്റെ വേഷം വളരെ ചെറുതാണ്. ഇത്രയും വലിയൊരു സിനിമയിൽ ഒരു പത്ത് മിനിറ്റ് മാത്രമേ ഞാൻ ഉണ്ടാവുകയുള്ളൂ.


എന്റെ കഥാപാത്രത്തിന്റെ സമയത്താണ് തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി. കാരണം അപ്പോഴാണ് ലാലേട്ടന്റെ എൻട്രി,’ ഹരിപ്രശാന്ത് പറഞ്ഞു.

ലിജോയുടെ സിനിമകൾ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും. ഈ. മ. യൗ ചിത്രം കണ്ട് ഇറങ്ങിയപ്പോൾ മഴ പെയ്യുന്ന പോലെ തോന്നിയെന്നും താരം പറഞ്ഞു.

‘ലിജോ തിയേറ്റർ എക്സ്പീരിയൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു സംവിധായകനാണ്. പൈസ കൊടുത്ത് ഒരാൾ തിയേറ്ററിൽ പോവുമ്പോൾ അതിലെ ഓരോ ഫ്രെയിംസും വിഷ്വൽസും കണ്ട് പ്രേക്ഷകർ അത്ഭുതപെട്ടിരിക്കണം. അങ്ങനെയാണല്ലോ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും. ഏത്‌ പടം നോക്കിയാലും അങ്ങനെയാണ്.

അദ്ദേഹത്തിന്റെ ഈ. മ. യൗ എന്ന പടം ഞാൻ തിയേറ്ററിലാണ് കണ്ടത്. തിയേറ്ററിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് മഴ ഫീൽ ചെയ്യുകയായിരുന്നു. നല്ല വെയിലുള്ളപ്പോഴാണ് ഞാൻ പുറത്തേക്ക് ഇറങ്ങുന്നത്.

പക്ഷെ അത്ര നേരം ആ ഫീലിൽ ഇരുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്,’ഹരിപ്രശാന്ത് വർമ പറയുന്നു.

Content Highlight: Hariprashanth Varma Talk About Malaikoote Valiban

We use cookies to give you the best possible experience. Learn more