Neyyattinkara Murder
''ഞങ്ങള്‍ എന്താ ഇവിടെ നോക്കിക്കൊണ്ടിരിക്കുകയാണോ''; ഹരികുമാറിന്റെ വീടിന് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കയര്‍ത്ത് റൂറല്‍ എസ്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 13, 07:15 am
Tuesday, 13th November 2018, 12:45 pm

തിരുവനന്തപുരം: ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കയര്‍ത്ത് റൂറല്‍ എസ്.പി അശോക് കുമാര്‍.

വീടിന് പൊലീസ് നീരീക്ഷണം ഉണ്ടായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കാവല്‍ എന്ന നിലയ്ക്ക് പൊലീസ് ഉണ്ടായിരുന്നില്ലെന്നും 24 മണിക്കൂറും പൊലീസ് ഇവിടെ നില്‍ക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഹരികുമാര്‍ ഇവിടെ എത്തിയത് അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് എങ്ങനെ അറിയാം സഹോദരാ ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയാണോ എന്നായിരുന്നു എസ്.പി ചോദിച്ചത്.


ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് ശേഷം സന്നിധാനത്ത് സംഘര്‍ഷമുണ്ടായി; കേസ് റദ്ദാക്കാനാവില്ല; എതിര്‍ സത്യവാങ്മൂലവുമായി സര്‍ക്കാര്‍


ആത്മഹത്യ ചെയ്തു എന്ന് മാത്രമാണ് വിവരം. മറ്റൊന്നും അറിയില്ല.ഇടയ്ക്ക് ഇവിടെ വന്നു നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ന് നോക്കുമ്പോള്‍ ഇവിടെ ആരും ഇല്ല. പൂട്ടിയിരിക്കുകയാണ്. ആരും ഇല്ല. -അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഇവിടെ ആരൊക്കെയുണ്ട് എന്ന് അറിയാമോ സര്‍ എന്ന ചോദ്യത്തിന് എനിക്ക് പറയാന്‍ കഴിയുന്ന ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിക്കുക എന്നായിരുന്നു രോഷത്തോടെയുള്ള എസ്.പിയുടെ പ്രതികരണം.

ഹരികുമാറിന്റെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിഷയത്തില്‍ പ്രതികരണവുമായി പൊലീസ് എത്തിയത്.

അന്വേഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസിന്റെ അറിവോടെയാണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞതെന്ന് ഹരികുമാറിന്റെ സഹോദരി പ്രതികരിച്ചു.