കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടിക്കൊരുങ്ങി സി.പി.ഐ.എം. വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.ഐ.എം നേതൃത്വം അറിയിച്ചു. സി.പി.ഐ.എമ്മിന്റെ വടകര ഘടകം ഇന്ന് തന്നെ പരാതി നല്‍കുമെന്നാണ് അറിയിച്ചത്.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഹരിഹരനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയര്‍ന്നുവന്നത്. വടകരയിൽ നടന്ന പരിപാടിയിൽ കെ.കെ. ശൈലജക്കും മഞ്ജു വാര്യര്‍ക്കുമെതിരായാണ് അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവുമെന്നാണ് പരിപാടിയിൽ ഹരിഹരൻ പ്രസംഗിച്ചത്.
ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് ഹരിഹരൻ രംഗത്തെത്തി. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി ശ്രദ്ധയില്‍ പെട്ടെന്നും തെറ്റായ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും കെ.എസ്. ഹരിഹരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഹരിഹരനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. മാപ്പ് പറഞ്ഞെങ്കിലും സ്ത്രീത്വത്തെ അപമാനിച്ചതിന് ഹരിഹരനെതിരെ കേസെടുക്കമണെന്നാണ് സി.പി.ഐ.എം ഉന്നയിക്കുന്ന ആവശ്യം.
Content Highlight: Hariharan’s misogynistic remarks; C.P.I.M prepares for legal action